2014-10-09 19:37:16

ജീവന്‍റെ മൂല്യത്തെക്കുറിച്ച്
സിനഡിന്‍റെ നാലാംദിനം


9 ഒക്ടോബര്‍ 2014, വത്തിക്കാന്‍
സിനഡിന്‍റെ നാലാംദിന പഠനങ്ങള്‍ അധികവും ജീവനെ സംബന്ധിച്ച കാര്യങ്ങളെന്ന്,
ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി അറിയിച്ചു.

വത്തിക്കാനില്‍ സമ്മേളിച്ചിരിക്കുന്ന കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക സിനഡു സമ്മേളനത്തിന്‍റെ നാലാം ദിനത്തെക്കുറിച്ച് വ്യാഴാഴ്ച ( ഒക്ടോബര്‍ 9-ാം തിയതി) റോമില്‍ നടത്തിയ ഹ്രസ്വവിശദീകരണത്തിലാണ് ഫാദര്‍ ലൊമ്പാര്‍ഡി ഇക്കാര്യം മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

ജീവനോടു കാണിക്കേണ്ട തുറവിനെക്കുറിച്ചുള്ള സഭയുടെ അടിസ്ഥാന നിലപാട് മാറ്റമില്ലാത്തതും മൗലികവുമാണ്. എന്നാല്‍ വൈവാഹിക ജീവിതത്തിന്‍റെയും ദാമ്പത്യബന്ധത്തിന്‍റെയും പശ്ചാത്തലത്തില്‍ ജനന നിയന്ത്രണോപാധികളെക്കുറിച്ച് - കൃത്രിമവും, പ്രകൃതിദത്തവുമായ രീതികളെക്കുറിച്ചും, വിശ്വാസികളുടെ ഇടയില്‍ നിലനില്ക്കുന്ന നിഗൂഢവും അവ്യക്തവുമായ നിലപാടുകള്‍ ഇന്നത്തെ സമ്മേളനത്തില്‍ ക്ലിപ്തത കണ്ടെത്തുമെന്ന് സിനഡിന്‍റെ കരടുരേഖയെ Instrumentum Laboris-നെ അടിസ്ഥാനമാക്കി ഫാദര്‍ ലൊമ്പാര്‍ഡി വിശദീകരിച്ചു.

ഗര്‍ഭച്ഛിദ്രം, ലിംഗനിര്‍ണ്ണത്തോടെയുള്ള ഗര്‍ഭധാരണം, കുട്ടികളുടെ പരിചരണം,
കുടിയേറ്റത്തിന്‍റെ നവമായ സാമൂഹ്യചുറ്റുപാടുകളിലും മാധ്യമാധിപത്യമുള്ള ലോകത്തും കുട്ടുകളെ വളര്‍ത്തുന്നതിലുള്ള വെല്ലുവിളി, വിശ്വാസരൂപീകരണം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, മതബോധനം എന്നീ വിഷയങ്ങളും ഇന്നത്തെ പൊതുസമ്മേളനങ്ങളുടെ ഭാഗമാണെന്നും ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.








All the contents on this site are copyrighted ©.