2014-10-09 20:28:46

കൂടെനടക്കുന്ന സ്നേഹിതനും
കരുണകാണിക്കുന്ന പിതാവും


9 ഒക്ടോബര്‍ 2014, വത്തിക്കാന്‍
ദൈവം നല്കുന്ന വലിയ സമ്മാനം പരിശുദ്ധാത്മാവാണെന്ന്
പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പ്രാര്‍ത്ഥനയുടെ ശക്തിയെക്കുറിച്ച് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ദൈവം നമ്മോടു ക്ഷമിക്കുന്ന കരുണാമയനാണ്, എന്നുള്ള ഇന്നത്തെ ദിവ്യബലിയുടെ ആമുഖപ്രാര്‍ത്ഥനയെ അവലംബിച്ചാണ് പാപ്പാ ഇന്നത്തെ വചനചിന്തയ്ക്ക തുടക്കമിട്ടത്. ചോദിക്കുന്നവയ്ക്കപ്പുറം നമ്മുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി നല്ക്കുന്ന സ്നേഹസമ്പന്നായ പിതാവാണ് ദൈവമെന്നും, അവിടുന്നില്‍ ക്ഷമയും കാരുണ്യവും ഔദാര്യവും ഉണ്ടെന്ന്, രാത്രിയിലും നിരന്തരമായി സഹായത്തിനായി മുട്ടുന്ന സുഹൃത്തിന്‍റെ സുവിശേഷത്തിലെ ഉപമയെ ആധാരമാക്കി (ലൂക്കാ 11, 5-20) പാപ്പാ ഉദ്ബോധിപ്പിച്ചു.

മനുഷ്യന്‍റെ പ്രാര്‍ത്ഥന ദൈവം ശ്രവിക്കുന്നു എന്നാല്‍ അവിടുന്നു നല്കുന്ന പരിശുദ്ധാത്മാവ്, അലംകൃതമായ സമ്മാനപ്പെട്ടിപോലെയാണെന്നും, അത് നാം ജീവിതത്തില്‍ അഴിച്ചും മെനഞ്ഞും വിവേചിച്ചും എടുക്കണമെന്ന് പാപ്പാ ആഹ്വാനംചെയ്തു.

ജീവിതയാത്രയില്‍ നമ്മെ സഹായിക്കുന്നവനും, സഹചാരിയുമായ സ്നേഹതന്‍ ക്രിസ്തുവാണെന്നും, ആവശ്യങ്ങള്‍ അറിഞ്ഞ് പരിപാലിക്കുന്നവന്‍ പിതാവായ ദൈവമാണെന്നും, എന്നാല്‍ നമുക്കായി പിതാവു നല്കുന്ന സമ്മാനം പരിശുദ്ധാത്മാവാണെന്നുമുള്ള പ്രാര്‍ത്ഥനയുടെ ത്രിത്വമാനം തനിമയാര്‍ന്ന ചിന്തയില്‍ പാപ്പാ പങ്കുവച്ചു.









All the contents on this site are copyrighted ©.