2014-10-08 19:55:28

സമര്‍പ്പിതരുടെ വര്‍ഷാചരണം
ചിഹ്നം പ്രകാശനംചെയ്തു


8 ഒക്ടോബര്‍ 2014, റോം
സമര്‍പ്പിതരുടെ വര്‍ഷാചരണത്തിനുള്ള ചിഹ്നം
വത്തിക്കാന്‍ പ്രകാശനംചെയ്തു.

സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം
ചൊവ്വാഴ്ച റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സമര്‍പ്പിതരുടെ വര്‍ഷാചരണത്തിനുള്ള ഉദ്യോഗിക ചിഹ്നം പ്രകാശനംചെയ്തത്.

ലോകത്തിന്‍റെ അനുരഞ്ജനത്തിനും, സമാധാനത്തിനുമായി ക്രിസ്തുവിലുള്ള വിളിയാണ് സമര്‍പ്പണജീവിതം എന്നു സൂചിപ്പിക്കുന്ന ബഹുവര്‍ണ്ണ
രേഖാചിത്രണമാണ് ഇറ്റലിക്കാരി കര്‍മേലാ ബൊക്കാസിലയുടെ സൃഷ്ടി.

പ്രാവ്, ലോകം, നക്ഷത്രം, ജലപ്പരപ്പ് എന്നീ ഘടകങ്ങളുള്ള മനോഹരമായ ചിഹ്നം - സന്ന്യാസ ജീവിതത്തിന്‍റെ ദൈവശാത്രപരമായ സമകാലീന വീക്ഷണവും (Vita Consecreats in Ecclesia hodie) അടിത്തറയും വ്യക്തമാക്കുവാന്‍ സുവിശേഷം, പ്രവചനം, പ്രത്യാശ എന്നീ ലത്തീന്‍ വാക്കുകളും (Evangelium, Prophesia, Spes) ചിഹ്നത്തിന്‍റെ ഭാഗമായി ചിത്രസംയോജനം ചെയ്തിരിക്കുന്നു.

ആസന്നമാകുന്ന ആഗമനകാലത്തിലെ ആദ്യഞായറാഴ്ച (2014 നവംബര്‍ 29-ന്)
ആരംഭിക്കുന്ന സമര്‍പ്പിതരുടെ വര്‍ഷം 2016 ഫെബ്രുവരി 2-ാം തിയതി ആഗോളസമര്‍പ്പിതരുടെ ദിനത്തിലായിരിക്കും സമാപിക്കുന്നത്.








All the contents on this site are copyrighted ©.