2014-10-08 20:15:55

പാപ്പാ ഫ്രാന്‍സിസ്
ഫ്രാന്‍സ് സന്ദര്‍ശിക്കും


8 ഒക്ടോബര്‍ 2014, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസ് ഫ്രാന്‍സ് സന്ദര്‍ശിക്കുമെന്ന്, വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി,
ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി അറിയിച്ചു.

ഒക്ടോബര്‍ 7-ാം തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍ നടത്തിയ വാര്‍ത്താ
സമ്മേളനത്തിലാണ് പാപ്പാ ഫ്രാന്‍സ് സന്ദര്‍ശിക്കുമെന്ന വാര്‍ത്ത
ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തിയത്.

നവംബര്‍ 25-ന് ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗില്‍ നടക്കുന്ന യൂറോപ്യന്‍ പാര്‍ളിമെന്‍റ് സന്ദര്‍ശിക്കുന്നതു കൂടാതെയാണ് 2015-ല്‍ പാപ്പാ ഫ്രാന്‍സിസ് യൂറോപ്പിന്‍റെ വ്യവസായിക തലസ്ഥാനമെന്നു വിശേഷിപ്പിക്കാവുന്ന ഫ്രാന്‍സിലേയ്ക്ക് അപ്പസ്തോലിക സന്ദര്‍ശനം നടത്തുന്നതെന്നുമുള്ള വാര്‍ത്ത വത്തിക്കാന്‍ വെളിപ്പെടുത്തിയത്.
പാപ്പാ ഫ്രാന്‍സിസിനെ വരവേല്‍ക്കാന്‍ ഫ്രാന്‍സ് ആവേശത്തോടെ ഒരുങ്ങുമെന്ന്,
ദേശീയ മെത്രാന്‍ സമതിയുടെ വക്താവ്, ബിഷപ്പ് ബെര്‍ണാഡ് പോഡ്വിന്‍ പ്രസ്താവിച്ചു.

വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമനെയും മുന്‍പാപ്പാ ബനഡിക്ടിനേയും സ്വീകരിച്ചിട്ടുള്ള ഫ്രഞ്ച് ജനത അതിയായ ആവേശത്തോടെ പാപ്പാ ഫ്രാന്‍സിസിനെ വരവേല്ക്കുവാന്‍ ഒരുങ്ങുമെന്ന്, ഒക്ടോബര്‍ 7-ാം തിയതി ചൊവ്വാഴ്ച പാരിസില്‍ ഇറക്കിയ പ്രസ്താവനയിലൂടെ ബിഷപ്പ് പോഡ്വിന്‍ അറിയിച്ചു.

പാപ്പാ ഫ്രാന്‍സിസ് 2015-ല്‍ ഫ്രാന്‍സ് സന്ദര്‍ശിക്കുമെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി ചൊവ്വാഴ്ച റോമില്‍ നടത്തിയ സ്ഥിരീകരണത്തെ തുടര്‍ന്ന്, അന്നുതന്നെയാണ് ഫ്രാന്‍സിലെ ദേശീയ മെത്രാന്‍ സമതിക്കുവേണ്ടി ബിഷപ്പ് പോഡ്വിന്‍ പ്രസ്താവനയിറക്കിയത്.








All the contents on this site are copyrighted ©.