2014-10-07 11:33:08

സഭയോടൊത്തു ചരിക്കുന്നതാണ്
പ്രത്യേക സിനഡു സമ്മേളനം


7 ഒക്ടോബര്‍ 2014, വത്തിക്കാന്‍
സഭയോടൊത്തു ചരിക്കുന്നതാണ് സിനഡു സമ്മേളനമെന്ന് സെക്രട്ടറി ജനറല്‍, കര്‍ദ്ദിനാള്‍ ലോറെന്‍സൊ ബാള്‍ദിസേരി പ്രസ്താവിച്ചു. കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക സിനഡിന് ഒക്ടോബര്‍ 6-ാം തിയതി തിങ്കളാഴ്ച നല്‍കിയ ആമുഖ പ്രഭാഷണത്തിലാണ് കര്‍ദ്ദിനാള്‍ ലോറെന്‍സൊ ബാള്‍ദിസേരി ഇപ്രകാരം പ്രസ്താവിച്ചത്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും സമ്മേളിച്ചിരിക്കുന്ന ഈ സഭകളുടെ സംഗമം കൂട്ടായ്മയുടെ വലിയ പ്രതീകമാണ്. എല്ലാവരുടെയും പ്രാര്‍ത്ഥനയാണ് സിനഡിന്‍റെ വിജയമെന്നും കര്‍ദ്ദിനാള്‍ അനുസ്മരിപ്പിച്ചു. സഭയോടൊത്തു ചരിക്കുക സഭയൊടു ചേര്‍ന്നു പ്രവര്‍ത്തിക്കുക, അങ്ങനെ സ്വയം നവീകരിക്കുക എന്ന് 2013- മാര്‍ച്ചില്‍ സിനഡിന് ഒരുക്കമായി പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ച വാക്കുകള്‍ കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരി ആവര്‍ത്തിച്ചു.

സ്വര്‍ഗ്ഗം മുന്നില്‍ കണ്ടുള്ള യാത്രയാണ് സഭയുടേത്. ഈ പ്രയാണത്തില്‍ സഭയോടൊത്തു നടന്നുകൊണ്ട് പ്രേഷിതപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും മിഷണറിമാരും ക്രിസ്തുവിലുള്ള വിശ്വാസം പ്രഘോഷിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരും, വ്യത്യസ്ത സാഹചര്യങ്ങളില്‍ വൈവിധ്യമാര്‍ന്ന ശൈലിയില്‍ ഭാഷകളിലും സംസ്ക്കാരങ്ങളിലും വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ ആണെങ്കിലും ക്രിസ്തുതന്നെയാണ് പ്രഘോഷിക്കപ്പെടുന്നത്. അവിടെല്ലാം സഭയുടെ കൂട്ടായ്മയും സുവിശേഷത്തിനു സാക്ഷൃംവഹിച്ചുകൊണ്ടുള്ള ജീവിതവുമാണ് പ്രകടമാകുന്നതെന്നും കര്‍ദ്ദിനാള്‍ ബാള്‍ദിസേരി അനുസ്മരിച്ചു.

സിനഡിന്‍റെ അവസാനത്തില്‍ ദൈവദാസന്‍ പോള്‍ ആറാമനെ വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തും. സഭയിലെ സിനഡു സമ്മേളനങ്ങളുടെ ഉപജ്ഞാതാവ് അദ്ദേഹമാണ്. കാരണം രണ്ടും വത്തിക്കാന്‍ സൂനഹദോസിനെ തുടര്‍ന്ന സഭയില്‍ കാലികമായി മെത്രാന്മാരുടെ സിഡനു സമ്മേളം ഉണ്ടകണമെന്നും സഭാ നവീകരണപദ്ധതികള്‍ കൃത്യമായി തുടരണെന്നും നിഷ്ക്കര്‍ഷിച്ചതും, അതിനുവേണ്ടി ആദ്യമായൊരു കമ്മിഷന്‍ സ്ഥാപിച്ചതും പുണ്യശ്ലോകനായ പോള്‍ ആറാമന്‍ പാപ്പായാണ്.

സിനഡില്‍ 253 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ദേശീയ പ്രാദേശീക സഭാ പ്രതിനിധികളെക്കൂടാതെ, അഞ്ചു ഭൂഖണ്ഡങ്ങളില്‍ നിന്നുമായി പൗരസ്ത്യ കത്തോലിക്കാ സഭയുടെ 13 പിതാക്കന്മാര്‍,
3 എപ്പിസ്കോപ്പല്‍ പ്രസിഡന്‍റുമാര്‍, വിവിധ സന്യാസ സഭകളുടെ 114 സുപ്പീരിയര്‍ ജനറല്‍മാര്‍, റോമ൯ കുരിയായിലെ 25 തലവന്മാര്‍ 13-ാാമത് സാധാരണ കൗണ്‍സിലിലെ 15 അംഗങ്ങള്‍, പാപ്പാ നിയോഗിച്ച 26 പ്രത്യേക അംഗങ്ങള്‍, ഇതര സഹോദരസഭകളിലെ 8 പ്രതിനിധികള്‍, 16 കുടുംബ വിഷയങ്ങളുടെ വിദഗ്ദ്ധന്മാര്‍, പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന 38 ഓഡിറ്റേഴ്സ് കുടുംബപ്രേഷിത പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ എന്നിവരാണ് സിനഡില്‍ സംബന്ധിക്കുന്നതെന്ന് സിനഡിന്‍റെ സെക്രട്ടറി ജനറല്‍ കര്‍ദ്ദിനാള്‍ ലോറേ൯സൊ ബാള്‍ദിസേരി അറിയിച്ചു.
Mercylit fcc








All the contents on this site are copyrighted ©.