2014-10-06 11:02:46

പ്രത്യേക സിനഡിലെ
ഭാരതീയ സന്നിദ്ധ്യം


6 ഒക്ടോബര്‍ 2014, വത്തിക്കാന്‍
തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 9 മണിക്ക് വത്തിക്കാനിലെ സിനഡുഹാളില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ച്ചേര്‍ന്ന പ്രഥമ സമ്മേലനം, പ്രഭാതപ്രാര്‍ത്ഥന ചൊല്ലിക്കൊണ്ട് ആരംഭിച്ചു. തുടര്‍ന്ന് സിനഡിന്‍റെ ജനറല്‍ സെക്രട്ടറി, കര്‍ദ്ദിനാള്‍ ലൊറെന്‍സോ ബാള്‍ദിസേരി ആമുഖപ്രഭാഷണം നടത്തിയതോടെ, സഭയുടെ മൂന്നാമത് പ്രത്യേക സിനഡുസമ്മേളനത്തിന് തുടക്കമായി.

ഭാരതത്തിലെ സിനഡ് സാന്നിദ്ധ്യം തെളിയിക്കുന്നത് ഏഷ്യയിലെ ദേശീയ മെത്രാന്‍ സമതികളുടെ ഫെഡറേഷന്‍റെ പ്രസിഡന്‍റും, ദേശീയ ലത്തീന്‍ സഭയുടെ അദ്ധ്യക്ഷനും, മുമ്പൈ അതിരൂപതാ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യത്തിന്‍റെ നേതൃത്വത്തിലാണ്.
ദേശീയ മെത്രാന്‍ സമതിയുടെ പ്രസിഡന്‍റും കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെയും സീറോ മലങ്കര സഭയുടെ തലവനുമായ ബസീലിയോസ് മാര്‍ ക്ലീമിസ്, സീറോമലബാര്‍ സഭയുടെ പരമാദ്ധ്യക്ഷനും എറണാകുളം-അങ്കമാലി അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാര്‍ ആലഞ്ചേരി, ഡെല്‍ഹി അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് അനില്‍ കൂത്തോ എന്നിവര്‍ സിനഡിലെ ഭാരതസഭയുടെ പ്രതിനിധികളാണ്. ഇന്ത്യയുടെ കുടുംബപ്രേഷിത രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹോളിക്രോസ് സഭാംഗം ഫാദര്‍ അരുള്‍ രാജ് ഗാലി (csc), മുബൈ അതിരുപതാംഗം ഫാദര്‍ കയിത്താന്‍ മെനേസിസ് എന്നിവരും ഈ പ്രത്യേക സിനഡില്‍ ഭാരതസഭയുടെ സാന്നിദ്ധ്യമാണ്.








All the contents on this site are copyrighted ©.