2014-10-03 09:52:30

പ്രാര്‍ത്ഥനയിലൂടെ സിനഡില്‍
പങ്കെടുക്കാമെന്ന് പാപ്പാ


3 ഒക്ടോബര്‍ 2014, വത്തിക്കാന്‍
പ്രാര്‍ത്ഥനയിലൂടെ സകലര്‍ക്കും സിനഡില്‍ പങ്കെടുക്കാമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

‘സിനഡ്’ എന്ന വാക്കിന് അര്‍ത്ഥം ഒരുമിച്ചു കൂടുക, ഒരുമിച്ചു പ്രാര്‍ത്ഥിക്കുക എന്നാണ്. അതിനാല്‍ പ്രാര്‍ത്ഥനയിലൂടെ എല്ലാ വിശ്വാസികള്‍ക്കും സിനിഡില്‍ പങ്കുചേരാമെന്ന് ഒക്ടോബര്‍ 2-ാം തിയതി കണ്ണിചേര്‍ത്ത ട്വിറ്ററിലൂടെ പാപ്പാ ഉദ്ബോധിപ്പിച്ചു.

‘അജപാലനമേഖലയില്‍ കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍’ എന്നതാണ്
3-ാമത് പ്രത്യേക സിനഡുസമ്മേളനത്തിന്‍റെ പ്രതിപാദ്യവിഷയം.
ഒക്ടോബര്‍ 5-ന് ആരംഭിക്കുന്ന സിനഡ് 19-വരെ നീണ്ടുനില്ക്കും.


A Synod means walking together but also praying together. I ask all the faithful to participate. #praywithus
لسينودس هو أن نسير سويًّا، بل وأن نصلي معًا أيضًا. أطلب من المؤمنين جميعًا أن يشاركوا فيه.
Si Synodum bene gerere volumus non solum una ambulemus sed coniunctim oremus. Omnes igitur hortor ut partem eiusdem capiatis. #praywithus









All the contents on this site are copyrighted ©.