2014-10-03 10:26:07

പ്രവര്‍ത്തന നിരതനാകുന്ന മനുഷ്യന്‍
ദൈവമഹത്വം പ്രതിഫലിപ്പിക്കുന്നു


1 ഒക്ടോബര്‍ 2014, വത്തിക്കാന്‍
പ്രവര്‍ത്തന നിരതനാകുന്ന മനുഷ്യന്‍ ദൈവമഹത്വം പ്രതിഫലിപ്പിക്കുന്നുവെന്ന് വത്തിക്കാന്‍
സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു.

സെപ്തംബര്‍ 30-ാം തിയതി ചൊവ്വാഴ്ച പരിശുദ്ധസിംഹാസനത്തിന്‍റെ ന്യൂയോര്‍ക്കിലെ കാര്യലയത്തില്‍വച്ച്, ഐക്യരാഷ്ട്രസഭയില്‍ വത്തിക്കാന്‍റെ ദൗത്യവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുമായുള്ള കൂടിക്കാഴ്ചയിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

തന്‍റെ കഴിവുകള്‍ പൂര്‍ണ്ണമായും സമൂഹത്തിന്‍റെ നന്മയ്ക്കായി സമര്‍പ്പിക്കുന്ന വ്യക്തി സജീവനാണെന്നും, മാനവികതയുടെ നന്മയ്ക്കായി വ്യക്തികളെയും സമൂഹങ്ങളെയും സജീവമാക്കുന്ന ദൗത്യംതന്നെയാണ് ഐക്യരാഷ്ട്ര സഭയ്ക്കുള്ളതെന്നും, കര്‍ദ്ദിനാള്‍ പരോളിന്‍ കൂടിക്കാഴ്ചയില്‍ അനുസ്മരിപ്പിച്ചു.

ദൈവമഹത്വത്തിനായി പ്രവര്‍ത്തിക്കുന്ന ലക്ഷൃം ഇരുസ്ഥപനങ്ങളും, യുഎന്നും സഭയും, പങ്കുവയ്ക്കുന്നതിനാല്‍ പൊതുന്മ ലക്ഷൃമാക്കിയുള്ള പ്രയാണത്തില്‍ വിശ്വസ്തയോടും അര്‍പ്പണത്തോടുംകൂടെ മുന്നേറുവാന്‍ പരിശ്രമിക്കണമെന്നും കര്‍ദ്ദിനാള്‍ ന്യൂയോര്‍ക്കിലെ വത്തിക്കാന്‍റെ ആസ്ഥാനത്ത് ജോലിചെയ്യുന്നവരോട് ഉദ്ബോധിപ്പിച്ചു.

ഐക്യരാഷ്ട്ര സഭയുടെ ലോകസമാധാനത്തിനായുള്ള 69-ാമത് സമ്മേളനത്തില്‍
പങ്കെടുക്കുവാന്‍ ഒരാഴ്ചയായി കര്‍ദ്ദിനാള്‍ പരോളില്‍ ന്യൂയോര്‍ക്കില്‍ ഉണ്ടായിരുന്നു. സെപ്തംബര്‍ 30-ാം തിയതി ചൊവ്വാഴ്ച വൈകുന്നേരം അദ്ദേഹം വത്തിക്കാനിലേയ്ക്ക് മടങ്ങി.








All the contents on this site are copyrighted ©.