2014-09-26 10:58:17

വത്തിക്കാന്‍റെ ദൈവശാസ്ത്ര കമ്മിഷനില്‍
വനിതാ പണ്ഡിതകള്‍ ആദ്യമായി


26 സെപ്തംബര്‍ 2014, വത്തിക്കാന്‍
വത്തിക്കാന്‍റെ അന്തര്‍ദേശീയ ദൈവശാസ്ത്ര കമ്മിറ്റിയില്‍ അഞ്ച് വനിതകളെ ഉള്‍പ്പെടുത്തി.

വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം സെപ്തംബര്‍ 24-ാം തിയതി ഇറക്കിയ പ്രസാതാവനയിലാണ് അന്തര്‍ദേശീയ ദൈവശാസ്ത്ര കമ്മീഷനിലേക്ക് അഞ്ചു വനിതകളെക്കൂടി നിയമിച്ച വിവരം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചത്.

ആകെയുള്ള 30 അംഗങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ഈ അഞ്ചു വനിതാ ദൈവശാസ്ത്ര പണ്ഡിതകള്‍. അഞ്ചു വര്‍ഷത്തേയ്ക്കാണ് നിയമനം.
രണ്ടു സമര്‍പ്പിതരും മൂന്നു അല്മായരും അടങ്ങുന്ന ഇവര്‍, ലോകത്തിന്‍റെ വിവിധ ഭാഗത്തുള്ള കത്തോലിക്കാ യൂണിവേഴ്സിറ്റികളിലെ അദ്ധ്യാപകരാണ്.

1. അമേരിക്കയുടെ, സിസ്റ്റര്‍ മേരി പ്രൂഡ൯സ്,
2. സ്ലൊവേ രി, നിയക്കാരി, സിസ്റ്റര്‍ അലങ്കാ ആര്‍ക്കോ
3. കാനഡായുടെ മേരി മോറിയ മക്യൂ൯
4. ഓസ്ട്രേലിയക്കാരി, ട്രാസി റോളണ്ട്
5. ബവേറിയ സ്വദേശിനി, മരിയാനി സ്ക്ലോളോസ്സര്‍ എന്നിവരാണ് വത്തിക്കാന്‍റെ ദൈവശാസ്ത്ര കമ്മിഷനിലെ പുതിയ വനിതാ അംഗങ്ങള്‍.

സിസ്റ്റര്‍ മേരി പ്രൂഡ൯സ് അല൯ അമേരിക്കയില്‍ ന്യൂയോര്‍ക്കിലെ ഒനിഡായില്‍ 1940-ജൂണ്‍ 29യന് ജനിച്ചു. റോമ൯ കാത്തലിക്കും സിസ്റ്റേഴ്സ് ഓഫ് മേഴ്സി സഭാംഗവുമാണ്. കൊളറാഡോയിലെ ഡെ൯വര്‍ സെ൯ ജോണ്‍ വിയാനി ദൈവശാസ്ത്ര സെമിനാരിയിലെ പ്രൊഫസറും,ഹൂസ്റ്റണിലെ സെന്‍റെ തോമസ് യൂണിവേഴ്സിറ്റിയിലെ വനിതാ സാമൂഹിക സാംസ്കാരിക പ്രോഗ്രാം കമ്മറ്റിയുടെ ഉപദേശക സമിതി അംഗവുമാണ്. സ്ത്രി സങ്കല്പം

സിസ്റ്റര്‍ അലെങ്കാ ആര്‍ക്കോ- 1966-ല്‍ ഒക്ടോബര്‍ 26-ന് റഷ്യയിലെ സ്ലോവേനിയായിലെ ലുബ്ജാനയില്‍ ജനിച്ചു. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്‍റെല്‍ ഇ൯സ്റ്റിട്ട്യുട്ട്, ഗ്രീഗോറിയ൯ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ഉപരിപഠനം നടത്തി.വത്തിക്കാ൯ റേഡിയോയില്‍ സേവനം ചെയ്തിട്ടണ്ട്

.മേരി മോറിയ മക്യൂ൯ സ്ക്കോട്ടലണ്ടില്‍ ജനിച്ച കനേഡിയ൯ വംശജയാണ്.2004 മുതല്‍ കനേഡിയ൯ കാത്തലിക് ബയോ എത്തിക്കല്‍ സൊസൈറ്റിയുടെ പ്രസിഡ്ന്‍റൊണ്. മോറല്‍ തിയളോജിയനായ ഇവര്‍ ടോറേന്‍റോ യൂണിവാഴ്സിറ്റിയിലെ പ്രൊഫസര്‍ ആണ്.

ട്രാസി റോളണ്ട് 1963യ ജൂലൈ 7-ന് ഓസ്ട്രേലിയായില്‍ ജനിച്ചു. വിവാഹിതയായ ഇവര്‍ ക്യൂ൯ ലാ൯ഡ്, മെല്‍ബണ്‍, കേംബ്രിഡ്ജ്,യൂണ്വേഴ്സിറ്റികളില്‍ നിന്നും ബിരുദം സ്വീകരിച്ചു.

മരിയാനി സ്ക്ലോളോസ്സര്‍ 1959യ ല്‍ ബവേറിയായില്‍ ജനിച്ചു. ആദ്ധ്യാത്മിക ദൈവശാസ്ത്രത്തില്‍ ബിരുതം നേടി. വിയന്നായിലെ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ആണ്. മദ്ധ്യ ശതകത്തിലെ ജനങ്ങളുടെ ആദ്ധ്യാത്മികതയെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്.









All the contents on this site are copyrighted ©.