2014-09-26 11:40:08

വത്തിക്കാനില്‍ പാപ്പായ്ക്കൊപ്പം
വയോജനങ്ങളുടെ വന്‍സംഗമം


26 സെപ്തംബര്‍ 2014, വത്തിക്കാന്‍
സെപ്തംബര്‍ 28-ാം തിയതി ഞായറാഴ്ചയാണ് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിക്കുന്ന സമൂഹബലിയര്‍പ്പണത്തില്‍ ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമായി എത്തുന്ന വയോജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നത്.

ഞായറാഴ്ച രാവിലെ 10.30-ന് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയില്‍ 40,000-ത്തിലേറെ വൃദ്ധജനങ്ങള്‍, കുടുംബമായും ഒറ്റയായും പങ്കെടുക്കുമെന്ന് സംഘാടകരായ
കുടുംബങ്ങളുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് വിന്‍ചേന്‍സോ പാലിയ വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.

20 രാജ്യങ്ങളില്‍നിന്നുമായി എത്തുന്നവരാണ് ഈ വയോധികരെന്നും, ദിവ്യബലിക്കു മുന്‍പുള്ള സമ്മേളന സമയത്ത് അനുഭവങ്ങള്‍ പങ്കുവയ്ക്കുവാനും, അവരുടെതേയ സന്ദേശം ലോകത്തിനു നല്കുവാനും വേദിയൊരുക്കിയിട്ടുണ്ടെന്നും ആര്‍ച്ചുബിഷപ്പ് പാലിയ അറിയിച്ചു. ആസന്നമാകുന്ന കുടുംബങ്ങളെക്കുറിച്ചുള്ള സിനഡിന് ഒരുക്കമായിട്ടാണ്
ഈ വയോജന സംഗമം.

വയോജനങ്ങളെ സംബന്ധിക്കുന്ന 5 ബൈബിള്‍ സംഭവങ്ങളുടെ ധ്യാനം, ഇറ്റലിയുടെയും യൂറോപ്പിന്‍റെയും പ്രിയങ്കരനായ tenor അന്ധ-ഗായകന്‍, അന്ത്രെയാ ബൊച്ചേലിയുടെ ആലാപനം എന്നിങ്ങനെയുള്ള ശ്രദ്ധേയമായ ഇനങ്ങളും പാപ്പായ്ക്കൊപ്പമുള്ള ദിവ്യബലിക്ക് ഒരുക്കമായി നടക്കമെന്നും ആര്‍ച്ചുബിഷ്പ്പ് പാലിയ പ്രസ്താവിച്ചു.

ഇന്ത്യ, അര്‍ജന്‍റീന, കോംങ്കോ എന്നീ രാഷ്യങ്ങളില്‍നിന്നുമുള്ള പ്രായമായ മൂന്നു വൈദികര്‍ പാപ്പായുടെ സഹകാര്‍മ്മികരായിരിക്കും. ഇറാക്കിന്‍റെ പീഡിതമേഖലയായ ക്വരദോഷില്‍നിന്നുമുള്ള രണ്ടു വയോധികരായ ദമ്പതികളെയും പാപ്പാ ബലിയര്‍പ്പണത്തിലേയ്ക്ക് ആശ്ലേഷിച്ചു സ്വീകരിക്കും.

പഴയനിയമത്തില്‍നിന്നും 1. വാര്‍ദ്ധക്യത്തില്‍ ദൈവം സാറായ്ക്കു നല്കിയ സന്താനലബ്ധി 2. റൂത്തും അമ്മയായിയമ്മ നവോമിയുമായുള്ള ബന്ധം 3. എലയാസ്സര്‍ കൈമാറിയ വിശ്വാസമാതൃക....
പുതിയ നിയമത്തില്‍നിന്നും 4. വാര്‍ദ്ധക്യത്തില്‍ സഖറിയാ-എലിസബത്ത് ദമ്പതികള്‍ക്ക് ദൈവംനല്കിയ കൃപാസ്പര്‍ശം, രക്ഷപാര്‍ത്തിരുന്ന ശിമയോനും അന്നയ്ക്കും ലഭിച്ച സൗഭാഗ്യം എന്നീ വിഷയങ്ങളും വത്തിക്കാനില്‍ സമ്മേളിക്കുന്ന വയോജനങ്ങള്‍ പഠനവിഷയമാക്കുമെന്ന് ആര്‍ച്ചുബിഷപ്പ് പാലിയ വ്യക്തമാക്കി.








All the contents on this site are copyrighted ©.