2014-09-26 09:17:50

മിഥ്യാബോധം അപകടകരം
നീര്‍ക്കുമിളപോലെ അതു തകര്‍ന്നടിയും


25 സെപ്തംബര്‍ 2014, വത്തിക്കാന്‍
മിഥ്യാബോധം അപകടകരമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

സെപ്തംബര്‍ 25-ാം തിയതി വ്യാഴാഴ്ച പ്രഭാതത്തില്‍ പേപ്പല്‍ വസതി സാന്താ മാര്‍ത്തിയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയുള്ള വചനചിന്തയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

മിഥ്യബോധം നമ്മെ സത്യത്തില്‍നിന്നും അകറ്റുന്നു. അതിനാല്‍ അനുദിന ജീവിതത്തില്‍ പ്രകനപരതയുള്ള പെരുമാറ്റവും ഉപരിപ്ലവമായ പ്രവൃത്തികളും ക്രൈസ്തവ ജീവിതത്തില്‍ ഉണ്ടാകരുതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ഉള്ളതിനെക്കുറിച്ചും ചെയ്യുന്നതിനെക്കുറിച്ചും പൊങ്ങച്ചം പറയാതെ,
സത്യസന്ധമായി നന്മചെയ്തും, പങ്കുവച്ചും, എളിയവരെ സഹായിച്ചും ജീവിച്ചുകൊണ്ട്, നമ്മുടെ ആത്മീയ ജീവിതത്തിന്‍റെ അടിത്തറ കെട്ടിപ്പടുക്കണമെന്ന് പാപ്പാ സുവിശേഷത്തെ ആധാരമാക്കി ആഹ്വാനം ചെയ്തു.

മിഥ്യയില്‍ കെട്ടിപ്പടുക്കുന്ന ജീവിതങ്ങള്‍ നീര്‍ക്കുമിളപോലെ ഞൊടിയിടയില്‍ പൊട്ടിത്തകരുമെന്നും, അത് വഞ്ചനാത്മകവും സാങ്കല്പികവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും പാപ്പാ വചനചിന്തയില്‍ താക്കീതു നല്കി.

മിഥ്യയ്ക്ക് കീഴ്പ്പെട്ട് പൊങ്ങച്ചത്തില്‍ ജീവിക്കുകയും അത്യത്തിന്‍റെ പൊയ്മുഖം പേരുകയും ചെയ്യുന്നവര്‍ ആത്മീയമായ വലിയ ദുരന്തത്തില്‍ നിപതിക്കുമെന്നും പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.