2014-09-24 18:41:43

സെപ്തംബര്‍ 28-ാം തിയതി
കേരളസഭ സിനഡിനുവേണ്ടി പ്രാര്‍ത്ഥിക്കും


24 സെപ്തംബര്‍ 2014, കൊച്ചി
ഒക്ടോബര്‍ 5-മുതല്‍ 19-വരെ തിയതികളില്‍ റോമില്‍ സമ്മേളിക്കുന്ന കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക സിനഡു സമ്മേളനത്തിന്‍റെ വിജയത്തിനായുള്ള പ്രാര്‍ത്ഥനാദിനമാണിതെന്ന്, പ്രാദേശിക മെത്രാന്‍ സമതിക്കുവേണ്ടി പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ് ഇറക്കിയ പ്രസ്താവന വെളിപ്പെടുത്തി.

ഇടവകകളിലും കുടുംബങ്ങളിലും സിനഡിന്‍റെ നിയോഗത്തിനായി
സെപ്തംബര്‍ 28-ാം തിയതി ഞായറാഴ്ച പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതു കൂടാതെ, പാപ്പാ ഫ്രാന്‍സിസ് രചിച്ചു നല്കിയിട്ടുള്ള സിനഡിനുള്ള പ്രത്യേക പ്രാര്‍ത്ഥന കുടുംബങ്ങളിലും, ഇടവകകളിലും സ്ഥാപനങ്ങളിലും ഒക്ടോബര്‍ 19-ാ തിയതി – സിനഡിന്‍റെ സമാപനദിനംവരെ മുടങ്ങാതെ ചൊല്ലിക്കൊണ്ടുമായിരിക്കും കേരളത്തിലെ വിശ്വാസികള്‍ സഭയുടെ
ഈ അത്യപൂര്‍വ്വ സംഭവത്തില്‍ പങ്കുകാരാകുന്നതെന്ന്, ഭാരതത്തിലെ ദേശീയമെത്രാന്‍ സമിതിയുടെ പരമാധ്യക്ഷന്‍കൂടിയായ കര്‍ദ്ദിനാള്‍ ക്ലീമിസ് പ്രസ്താവനയിലൂടെ അറിയിച്ചു.









All the contents on this site are copyrighted ©.