2014-09-24 19:11:07

അല്‍വാരോ പോര്‍ത്തീലോ
വാഴ്ത്തപ്പെട്ടപദത്തിലേയ്ക്ക്


24 സെപ്തംബര്‍ 2014, വത്തിക്കാന്‍
Opus Dei-യുടെ അല്‍വാരോ പോര്‍ത്തീലോ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടും.
സെപ്തംബര്‍ 27-ാം തിയതി ശനിയാഴ്ചയാണ് യൂറോപ്പിലെ Opus Dei എന്നറിയപ്പെടുന്ന ‘ദൈവത്തിനായുള്ള സേവന പ്രസ്ഥാന’ത്തിന്‍റെ ആത്മീയനേതാവായിരുന്ന സ്പാനിഷ് മെത്രാനെ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തുന്നത്.

Opus Dei, ‘പ്രസ്ഥാന’ത്തിന്‍റെ സ്ഥാപകനായിരുന്ന വിശുദ്ധ ജോസ് മരീയായുടെ ആത്മീയതീക്ഷ്ണതയും സഭയോടുള്ള വിശ്വസ്തതയും കാത്തുപാലിച്ച അജപാലകനായിരുന്നു ധന്യനായ മെത്രാന്‍, അല്‍വാരോ പോര്‍ത്തീലോയെന്ന്, വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ സെപ്തംബര്‍ 23-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റോഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു.

സിവില്‍ എഞ്ചിനീയറും ചരിത്രകാരനുമായിരുന്ന അല്‍വാരോ പോര്‍ത്തീലോ 1914-ല്‍ സ്പെയിനിലെ മാഡ്രിഡില്‍ ജനിച്ചു. 1935-ാണ് അദ്ദേഹം Opus Dei പ്രസ്ഥാനത്തിലേയ്ക്കു വരുന്നത്. സഭാ പഠനങ്ങള്‍ക്കും രൂപീകരണത്തിനും ശേഷം 1944-ല്‍ പോര്‍ത്തീലോ പൗരോഹിത്യം സ്വീകരിച്ചു. 1975- സ്ഥാപകന്‍റെ മരണത്തെ തുടര്‍ന്ന് Opus Dei പ്രസ്ഥാനത്തിന്‍റെ നേതൃത്വം ഏറ്റെടുത്തു.

എളിമയുള്ള അജപാലനശുശ്രൂഷയും മനുഷ്യസേവനവുമാണ് ക്രിസ്ത്വാനുകരണത്തില്‍ ധന്യനായ അല്‍വേരോ പോര്‍ത്തീലോയെ വിശുദ്ധിയിലേയ്ക്ക് ആനയിച്ചതെന്ന് വിശുദ്ധരുടെ നാമകരണനടപടിക്രമങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവന്‍ കര്‍ദ്ദിനാള്‍ അമാത്തോ അഭിമുഖത്തില്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.