2014-09-18 18:49:47

ശ്രീലങ്കയുടെ പ്രേഷിതനും ഗോവ സ്വദേശിയും
വാഴ്ത്തപ്പെട്ട ജോസഫ് വാസ് വിശുദ്ധപദത്തിലേയ്ക്ക്


18 സെപ്തംബര്‍ 2014, വത്തിക്കാന്‍
ഭാരതത്തിന്‍റെ വാഴ്ത്തപ്പെട്ട ജോസഫ് വാസും, ഇറ്റലിയുടെ മരിയ ക്രിസ്തീനയും വിശുദ്ധരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടും. സെപ്തംബര്‍ 18-ാം തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ച് ഉപ്പുവച്ച ഡിക്രി (വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം സമര്‍പ്പിച്ച) പ്രകാരമാണ് സഭയിലെ വാഴ്ത്തപ്പെട്ടവരായ ജോസഫ് വാസും, മരിയ ക്രിസ്തീനയും വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുവാന്‍ പോകുന്നത്.

ഇന്ത്യയില്‍ ഗോവ സ്വദേശിയും ശ്രീലങ്കയുടെ പ്രേഷിതനുമായ ജോസഫ് വാസിന്‍റെയും, ഇറ്റലിയിലെ നേപ്പിള്‍സ് സ്വദേശിനിയും പരിശുദ്ധ ദിവ്യകാരുണ്യത്തിന്‍റെ സഹോദരികളുടെ (Congregation of the sisters of the Blessed Sacrament) സഭാ സ്ഥാപകയുമായ വാഴ്ത്തപ്പെട്ട മരീയ ക്രിസ്തീനയുടെയും മാദ്ധ്യസ്ഥ്യത്തില്‍ നേടിയ അത്ഭുതരോഗശാന്തികള്‍ സ്ഥിരീകരിക്കുന്ന ഡിക്രി പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചതോടെയാണ്, രണ്ടു പുണ്യാത്മാക്കളുടെ വിശുദ്ധപദപ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത്. പാപ്പാ വിളിച്ചുകൂട്ടുന്ന കര്‍ദ്ദിനാളന്മാരുടെ കണ്‍സിസ്റ്ററി സഭയിലെ നവവിശുദ്ധരുടെ നാമകരണ നടപടിക്രമങ്ങള്‍ക്കുള്ള തിയതികള്‍ നിശ്ചയിക്കും.

ഭാരതീയര്‍ക്ക് അഭിമാനിക്കാവുന്ന മറ്റൊരു വിശുദ്ധന്മാവാണ്, അല്‍ഫോന്‍സാമ്മയ്ക്കും, ചാവറയച്ചനും, യൂപ്രേസ്യാമ്മയ്ക്കും ശേഷം, വാഴ്ത്തപ്പെട്ട ജോസഫ് വാസെന്ന്, മുമ്പൈ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസ്താവിച്ചു.

പാപ്പാ ഫ്രാന്‍സിസ് ബുധനാഴ്ച ഒപ്പുവച്ച് പ്രഖ്യാപിച്ച ഡിക്രി പ്രകാരമാണ് ഇന്ത്യയില്‍ ഗോവ സ്വദേശിയും ശ്രീലങ്കയുടെ പ്രേഷിതനുമായ വാഴ്ത്തപ്പെട്ട ജോസഫ് വാസ് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുവാന്‍ പോകന്നതെന്ന്, വത്തിക്കാനില്‍ പ്രത്യേക സമ്മേളനത്തിനത്തിയ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വ്യാഴാഴ്ച രാവിലെ റോമില്‍ പ്രസ്താവിച്ചു.

വാഴ്ത്തപ്പെട്ട ജോസഫ് വാസ് ഗോവയില്‍ 1651-ല്‍ ജനിച്ചു. പഠിച്ച് വൈദികനായതും ഇന്ത്യയിലാണ്. പീന്നീടാണ് മിഷണറിയായി ശ്രീലങ്കയിലേയ്ക്ക് പോയത്. തൊഴിലാളിയായി വേഷപ്രച്ഛന്നനായിട്ടാണ് ആദ്യം ജോസഫ് വാസ് ശ്രീലങ്കയിലെത്തിയത്. അവിടെയുണ്ടായിരുന്ന കത്തോലിക്കരുടെ അജപാലകനായി ജീവിച്ചു. പിന്നീട് സുവിശേഷവത്ക്കരണ ജോലിയില്‍‍ വ്യാപൃതനായി.

1963-ലെ വരള്‍ച്ചക്കാലത്ത് ജോസഫ് വാസിന്‍റെ മാദ്ധ്യസ്ഥ്യത്തില്‍ നടന്ന മഴയുടെ അത്ഭുതം അദ്ദേഹത്തിന് വലിയ രാജപ്രീതിയും ജനപ്രീതിയും ശ്രീലങ്കിയില്‍ നേടിക്കൊടുത്തു.
സിംഹളരുടെയുടെ അവിടത്തെ തമിഴരുടെയും ഇടയില്‍ സമര്‍പ്പിച്ച ജീവിതം വിശുദ്ധിയില്‍ തെളിഞ്ഞു നിന്നു. 1711-ല്‍ 23 വര്‍ഷക്കാലം നീണ്ട പ്രേഷിതജീവിതെ ശ്രീലങ്കയിലെ പാവങ്ങളുടെ മദ്ധ്യേയാണ് എരിഞ്ഞടങ്ങിയതെന്ന് വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടാന്‍ പോകുന്ന വാഴ്ത്തപ്പെട്ട ജോസഫ് വാസെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പ്രസ്താവിച്ചു. .

ഡച്ച് കാല്‍വനിസ്റ്റ് പീഡിനങ്ങളെ അതിജീവിച്ച് വിശുദ്ധ പദം ചൂടുന്ന ജോസഫ് വാസ് പീഡനങ്ങള്‍ അനുഭവിക്കുന്ന ഏഷ്യന്‍ സഭയ്ക്ക് കാലികമായ മാധ്യസ്ഥ്യവും പ്രചോദനവുമാണെന്നും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് അഭിപ്രായപ്പെട്ടു.
......................
ഇറ്റലിക്കാരനും Dominican sisiters of the Holy Spirit സന്ന്യാസസഭയുടെ സ്ഥാപകനുമായ ധന്യായനായ പിയൂസ് ആല്‍ബെര്‍ത്തോ കൊരോണായുടെയും, കാനഡക്കാരിയും ജപമാലരാജ്ഞിയുടെ സഹോദരിമാരുടെ സഭാസ്ഥാപകയുമായ, ധന്യയായ മരീയ എലിസബത്ത് തൂര്‍ജിയോണ്‍ എന്നിവരുടെ മാദ്ധ്യസ്ഥതയില്‍ നേടി അത്ഭുതരോഗശാന്തകളും ഡിക്രിയില്‍ അംഗീകരിച്ചതായും, ഇവരെ വാഴത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനുള്ള അനുമതി പാപ്പാ ഡിക്രിപ്രകാരം അനുവദിക്കുകയും ചെയ്തു.









All the contents on this site are copyrighted ©.