2014-09-11 17:13:31

വത്തിക്കാന്‍റെ ക്രിക്കറ്റ്ടീം
ഇംഗ്ലണ്ടില്‍ കളിക്കും


11 സെപ്തംബര്‍ 2014, വത്തിക്കാന്‍
വത്തിക്കാന്‍റെ ക്രിക്കറ്റ് ടീം ഒരാഴ്ച നീണ്ടുനില്ക്കുന്ന ഇംഗ്ളണ്ട് പര്യടനത്തിന് പുറപ്പെടുന്നു.
13 കളിക്കാരും മാനേജറും അടങ്ങുന്ന ടീം സെപ്റ്റംബര്‍ 12-ാം തിയതി
വെള്ളിയാഴ്ചയാണ് ഇംഗ്ലണ്ടിലേയ്ക്ക് പുറപ്പെടുന്നത്.
19-ാം തിയതി കാന്‍റര്‍ബറിയിലെ കെന്‍റ് കൗണ്ടി ക്രിക്കറ്റ് ക്ലബ് സ്റ്റേഡിയത്തില്‍ ആംഗ്ലിക്കന്‍ ടീമുമായി St. Peter’s XI എന്ന പേരില്‍ അറിയപ്പെടുന്ന വത്തിക്കാന്‍ ടീം ഏറ്റുമുട്ടും.

ആഗ്ലിക്കന്‍ ഇലവനുമായുള്ള മത്സരത്തിന് ആമുഖമായി Armed Forces Cricket Team, Twickenham University Team, English Authors XI എന്നീ ടീമുകളുമായും പ്രദര്‍ശന മത്സരങ്ങള്‍ നടത്തുമെന്ന്, ടീം മാനോജര്‍
ഫാദര്‍ ഓ,ഹിഗ്ഗിന്‍സ് അറിയിച്ചു.

കളിയില്‍നിന്നും ലഭിക്കുന്ന പണം പാപ്പാ ഫ്രാന്‍സിസിന്‍റെ
ഉപവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരത്തിലേയ്ക്ക് നല്കുമെന്ന്,
ടീം മാനേജര്‍, ഫാദര്‍ എമോണ്‍ ഹിഗിന്‍സ് വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.

റോമിലെ വിവിധ യൂണിവേഴ്സിറ്റികളില്‍നിന്നും സംഘടിപ്പിച്ച വത്തിക്കാന്‍റെ ടീമില്‍ മൂന്നു വൈദികരും, 11 വൈദിക വിദ്യാര്‍ത്ഥികളുമാണ്.

ഇംഗ്ലണ്ടില്‍നിന്നുമുള്ള ഫാദര്‍ ടോണി ക്യൂറിയാണ് ക്യാപ്റ്റന്‍, അയര്‍ലണ്ടുകാരനായ ഫാദര്‍ എമോണ്‍ ഹിഗിന്‍സ് മാനേജറും ടീമിന്‍റെ ആദ്ധ്യാത്മിക നിയന്താവുമാണ്.
മറ്റുകളിക്കാരെല്ലാവരും ശ്രീലങ്ക, പാക്കിസ്ഥാന്‍, ഇന്ത്യ എന്നീ രാജ്യാക്കാരും,
അവരില്‍ 9 പേരും മലയാളികളുമാണ്.

ഫാദര്‍ ജെറി പോള്‍ ഞാളിയത്ത് ഉള്‍പ്പെടെ മറ്റ് ഇന്ത്യക്കാരെല്ലാം കേരളത്തിലെ വിവിധ രൂപതക്കാരായ വൈദികവിദ്യാര്‍ത്ഥികളാണ്.

Fr. Tony currer 41, England Captain
Deacon Paulson Kochuthara 30, India
Brother Jomcy Puraidathil 24, India
Brother Synish Bosco 28, India
Brother Ajeesh Karimpanal 30, India
Brother Davidson Jestus, 25, India
Fr. Jerry Paul Njaliath 36, India
Brother Shehan Antony 26, Sri Lanka -Vice captain
Brother Aamir Bhatti 28, Pakistan
Brother Uwan Tharaka 25, Sri Lanka
Brother Benedict Gabriel David 28, India
Deacon Pratheesh Kallarakkal 26, India
Fr. Eamonn O’Higgins 52, Ireland.


പത്രോസിന്‍റെ പതിനൊന്ന് Peter’s XI എന്നാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ പിന്‍തുണയുള്ള ടീമിന്‍റെ പേര്. ടിം അംഗങ്ങള്‍ സെപ്തംബര്‍ 8-ാം തിയതി ചൊവ്വാഴ്ച പാപ്പായുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. (Light of Faith Tour) ‘വിശ്വാസത്തിന്‍റെ വെളിച്ചവുമായുള്ള ഈ ക്രിക്കറ്റ് പര്യടനം വത്തിക്കാന്‍റെ ചരിത്രത്തില്‍ മുന്‍പൊരിക്കലും ഇല്ലാത്തതും, എന്നാല്‍ കൃത്യമായി പ്രാര്‍ത്ഥനയുടെയും പഠനത്തിന്‍റെയും പശ്ചാത്തലത്തിലുള്ള വൈദികവിദ്യാര്‍ത്ഥികളുടെയും വൈദികരുടെയും ക്രൈസ്തവൈക്യ പര്യാടനമാണെന്ന്, ടീമിന്‍റെ ആദ്ധ്യാത്മിക നിയന്താവും, മാനേജറും, പകരക്കാരനുമായ ഫാദര്‍ എമോണ്‍ ഹിഗ്ഗിന്‍സ് റോമില്‍ നല്കിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു.

ഒരു വര്‍ഷം മാത്രം പ്രായമുള്ള ടീമിന്‍റെ പണിപ്പുര മന്ദതിയിലാകാന്‍ കാരണം വൈദികവിദ്യാര്‍ത്ഥികളുടെ കാര്‍ക്കശ്യമുള്ള പാഠ്യപദ്ധതിളുമായി
കളിയുടെ ക്രമങ്ങളും സമയനിഷ്ഠയും ഇണങ്ങാത്തതിനാലാണെന്നും,
കളിക്കാന്‍ സന്നദ്ധരായവരുടെയും, കായിക ക്ഷമതയുള്ളവരുടെയും ലഭ്യതക്കുറവാണെന്ന്
ഫാദര്‍ ഹിഗ്ഗിന്‍സ് വ്യക്തമാക്കി.








All the contents on this site are copyrighted ©.