2014-09-11 18:16:17

പുരോഗതി
സമാധാനത്തിനുള്ള മാര്‍ഗ്ഗം


11 സെപ്തംബര്‍ 2014, റോം
പുരോഗതി സമാധാനത്തിനുള്ള മാര്‍ഗ്ഗമാണെന്ന്,
നീതിക്കും സമാധാനത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്സണ്‍ പ്രസ്താവിച്ചു.

സെപ്തംബര്‍ 10-ാം തിയതി ബുധനാഴ്ച ഐക്യാരാഷ്ട്ര സഭയുടെ വ്യാവസായ-വികസന പ്രസ്ഥാനത്തിന്‍റെ UNCTAD റോമിലുള്ള കേന്ദ്രത്തില്‍ സംഘടിപ്പിച്ച ‘വ്യവസായവും മാനവപുരോഗതിയും’ എന്ന വിഷയത്തെ ആധാരമാക്കിയുള്ള സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

രാജ്യാന്തര കച്ചവട സംവിധാനങ്ങളും സാങ്കേതികതയും കഴിഞ്ഞ 50 വര്‍ഷക്കാലത്ത് അഭുതപൂര്‍വ്വമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ദാരിദ്ര്യവും, അസമത്വവും,
ജനതകളുടെ പിന്നോക്കാവസ്ഥയും ഇനിയും പരിഹരിക്കാന്‍ സാധിക്കാത്തത് രാജ്യാന്തര വികസന പ്രസ്ഥാനങ്ങള്‍ക്കും ജനതകളുടെ സമഗ്രപുരോഗതി ലക്ഷൃംവയ്ക്കുന്ന ആഗോള സംവിധാനങ്ങള്‍ക്കും, രാഷ്ട്രങ്ങള്‍ക്കുതന്നെയും അവഗണിക്കാനാവാത്ത വെല്ലുവിളിയാണെന്ന് വത്തിക്കാന്‍റെ പ്രതിനിധി, കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

അന്തര്‍ദേശീയ വ്യവസായ പുരോഗതി, സമൂഹ്യനീതി. മനുഷ്യാവകാശം എന്നീ മേഖലകളില്‍ മാനവികതയുടെ സമഗ്രപുരോഗതി ലക്ഷൃംവച്ചുകൊണ്ട് ഐക്യാരാഷ്ട്ര സഭ തുടക്കിമിട്ട United Nation Conferences on Trading and Development (UNCTAD) പ്രസ്ഥാനം സ്ഥാപിതമായതിന്‍റെ 50-ാം വാര്‍ഷികം അവസരമാക്കിക്കൊണ്ടാണ് റോമില്‍ സമ്മേളനം നടന്നത്.








All the contents on this site are copyrighted ©.