2014-09-09 18:23:08

കെസിബിസി നാടകമേള
സെപ്തംബര്‍ 20-ന്


9 സെപ്തംബര്‍ 2014, കൊച്ചി
കെസിബിസിയുടെ 27-മത് നാടകമേള സെപ്തംബര്‍ 20-ന് ആരംഭിക്കും.
പ്രാദേശിക മെത്രാന്‍ സമതിയുടെ മാധ്യമ കമ്മിഷനാണ് നാടകമേള സംഘടിപ്പിക്കുന്നത്. 27 വര്‍ഷങ്ങളായി മുടങ്ങാതെ മുന്നേറുന്ന കേരളത്തിലെ നാടകമേള സാംസ്ക്കാരികത്തനിമയും മൂല്യങ്ങളുമുള്ള നാടകങ്ങള്‍ പ്രേത്സാഹിപ്പിക്കുന്നു.

സീറോ മലബാര്‍ സഭയുടെ പരമാദ്ധ്യക്ഷനും എറണാകുളം അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാര്‍ ആലഞ്ചേരി സെപ്തംബര്‍ 20-ന് കൊച്ചിയിലെ പിഒസി ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്ന നാടകമേള ഉത്ഘാടനംചെയ്യും.

കെസിബിസി മാധ്യമകമ്മിഷനു സമര്‍പ്പിക്കപ്പെട്ട 32 രചനകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട 10 നാടകങ്ങളാണ് 2014-ലെ അഖിലകേരള നാടകമേളയില്‍ അരങ്ങേറാന്‍ പോകുന്നതെന്ന് മധ്യമകമ്മിഷന്‍ സെക്രട്ടറി, ഫാദര്‍ ജോളി വടക്കന്‍ അറിയിച്ചു.








All the contents on this site are copyrighted ©.