2014-09-07 11:59:59

മക്കളുടെസ്ഥാനം
പട്ടിക്കും പൂച്ചയ്ക്കും
കൊടുക്കരുതെന്ന് പാപ്പാ


6 സെപ്തംബര്‍ 2014, വത്തിക്കാന്‍
മക്കളുടെ സ്ഥാനത്ത് പട്ടികളെയും പൂച്ചകളെയും വളര്‍ത്തരുതെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

പേപ്പല്‍ വസതി, സാന്താ മാര്‍ത്തായില്‍ 25 മുതല്‍ 60 വര്‍ഷംവരെ വിവാഹജീവിതം നയിച്ച ദമ്പതികള്‍ക്കായി അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നല്കിയ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

വിവാഹജീവിതത്തിന്‍റെ ശക്തമായ അടിത്തറ വൈവാഹിക വിശ്വസ്തതയും സന്താനലബ്ധിയും നിരന്തരമായ അദ്ധ്വാനവുമാണെന്നും, മക്കളുടെ സ്ഥാനം പട്ടികള്‍ക്കും പൂച്ചകള്‍ക്കും നല്കുന്നത് ശരിയല്ലായെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ഒക്ടോബര്‍ 5 മുതല്‍ 19 വരെ വത്തിക്കാനില്‍ സംഗമിക്കാന്‍പോകുന്ന കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക സിനഡ് സമ്മേളനത്തിന് ആമുഖമായി സെപ്തംബര്‍ 14-ന് റോമില്‍നിന്നുമുള്ള 20 ദമ്പതിമാരുടെ വിവാഹം പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ പത്രോസിന്‍റെ ദേവാലയത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിമദ്ധ്യേ ആശീര്‍വ്വദിക്കപ്പെടുമെന്നും വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായ്ക്കുശേഷം വത്തിക്കാനില്‍ നടത്തപ്പെടുന്ന ആദ്യ സമൂഹ വിവാഹമാണിത്.








All the contents on this site are copyrighted ©.