2014-09-04 19:10:46

സമാധാനം ആര്‍ജ്ജിക്കാന്‍
ജീവിതവിശുദ്ധിയുള്ളവരായിരിക്കാം


4 സെപ്തംബര്‍ 2014, കോണ്‍സ്റ്റാന്‍റിനോപ്പിള്‍
ജീവിത വിശുദ്ധിയില്ലാതെ സമാധാനം ആര്‍ജ്ജിക്കാനാവില്ലെന്ന്,
കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ്,
ബര്‍ത്തലോമ്യോ പ്രഥമന്‍ ഉദ്ബോധിപ്പിച്ചു.

വടക്കെ ഇറ്റലിയില്‍ ബ്രദര്‍ എന്‍സോ ബിയാങ്കിയുടെ നേതൃത്വത്തിലുള്ള ബോസ് മൊണാസ്റ്റിക്ക് സമൂഹം സംഘടിപ്പിച്ചിരിക്കുന്ന 22-ാമത് സഭൈക്യസമ്മേളനത്തിന് സെപ്തംബര്‍ 3-ാം തിയതി ബുധനാഴ്ച അയച്ച സന്ദേശത്തിലാണ് പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

അരൂപിയുടെ ദാനമാണ് സമാധാനമെന്നും, യഥാര്‍ത്ഥമായ ആത്മീയതയില്‍ ജീവിക്കുന്നവര്‍ക്കേ സമാധനം പങ്കുവയ്ക്കുവാനും, സമാധാനത്തെക്കുറിച്ച് ചിന്തിക്കാവാനോ സംസാരിക്കുവാനോ സാധിക്കുകയുള്ളൂവെന്നും പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

പരിശുദ്ധാത്മാവിന്‍റെ നിറവും വരദാനങ്ങളും സ്വീകരിക്കുന്നവര്‍ക്ക് ഇന്നത്തെ ലോകത്തിന്‍റെ കലുഷിതമായി സമൂഹ്യ-രാഷ്ട്രീയാന്തരീക്ഷത്തില്‍ സമാധാനത്തിന്‍റെ പ്രായോക്താക്കളും വക്താക്കളുമാകാമെന്നും പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.