2014-09-04 17:52:39

ദൈവസന്നിധിയില്‍
വിജ്ഞാനികളാകണമെന്ന് പാപ്പാ


4 സെപ്തംബര്‍ 2014, വത്തിക്കാന്‍
സെപ്തംബര്‍ 4-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ലോകത്തിന്‍റേതായ വിജ്ഞാനവും നേട്ടവും ദൈവതിരുമുന്‍പില്‍ മൗഢ്യവും കോട്ടവുമാണെന്നും, ആകയാല്‍ ദൈവസന്നിധിയില്‍ ന്യായീകരിക്കപ്പെടേണ്ടതിന് ലോകത്തിന്‍റെ വിജ്ഞാനത്തിലും നേട്ടങ്ങളിലും മുഴുകിപ്പോകാതിരിക്കുവാന്‍ ശ്രദ്ധിക്കണമെന്ന് പാപ്പാ വചനസമീക്ഷയില്‍ ആഹ്വാനംചെയ്തു.

രൂപാന്തരപ്പെടുത്താന്‍ കരുത്തുള്ള വചനത്തിന്‍റെ മൂല്യത്തിലും ശക്തിയിലും ആശ്രയിച്ചു ജീവിക്കണമെന്നും, അവ ലോകത്തിന് മൗഢ്യവും അസ്വീകാര്യവുമായിരിക്കാം, എന്നാല്‍ ക്രൈസ്തവജീവിതത്തെ നയിക്കേണ്ടതും കരുപ്പിടിപ്പിക്കേണ്ടതും സുവിശേഷമൂല്യമാണെന്നും, പൗലോസ് അപ്പസ്തോലന്‍റെ വാക്കുകളില്‍ (1 കൊറി. 3, 18-23) പാപ്പാ ഉദ്ബോധിപ്പിച്ചു.

ഇന്നത്തെ ചിന്താഗതില്‍ മാനുഷിക ബലഹീനതകളും പാപങ്ങളും ഏറ്റുപറയുന്നത് മൗഢ്യമായി തോന്നിയേക്കാം, എന്നാല്‍ അനുരഞ്ജനത്തിലൂടെ ക്രിസ്തുവിലും അവിടുത്തെ കുരിശിലും അഭിമാനിക്കുന്നതും രക്ഷതേടുന്നതും പുതുജീവന്‍റെ രൂപാന്തരീകരണമാണെന്ന് ലൂക്കായുടെ സുവിശേഷ സംഭവത്തെ ആധാരമാക്കി ആഹ്വാനംചെയ്തു.

ക്രിസ്തുവിന്‍റെ സാന്നിദ്ധ്യവും ദൈവികശക്തിയും തബേരിയൂസ് തീരത്ത് ഏറ്റുപറയുന്ന പത്രോസിന് തന്‍റെ ബലഹീനതകളുടെ കുറവു മനസ്സിലായി
ക്രിസ്തുവിലും അവിടുത്തെ കുരിശിലും വളരുവാനും ഉയരുമാനുമുള്ള കരുത്തു ലഭിക്കുന്നു (ലൂക്കാ 5, 1-11).

തന്‍റെ ബലഹീനത ഏറ്റുപറഞ്ഞ പത്രോസിനെ ക്രിസ്തു വിളിക്കുകയും സ്വീകരിക്കുകയും രക്ഷയുടെ മാര്‍ഗ്ഗങ്ങളില്‍ നയിക്കുകയും ചെയ്യുന്നു.








All the contents on this site are copyrighted ©.