2014-09-03 18:51:45

ക്രൈസ്തവികതയുടെ ആധികാരികത
ദൈവാത്മാവെന്ന്
പാപ്പാ ഫ്രാന്‍സിസ്


3 സെപ്തംബര്‍ 2014, വത്തിക്കാന്‍
ക്രൈസ്തവ ജീവിതത്തിന്‍റെ ആധികാരികത ദൈവാരൂപി നല്കുന്നതാണ് എന്ന് പാപ്പാ ഫ്രാ൯സീസ്
സെപ്തംബര്‍ 2ാം തിയതി പ്രഭാതത്തില്‍ പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ക്രൈസ്തവ തനിമയും ആധികാരികതയും പരിശുദ്ധാത്മാവിലുള്ള ജീവിതമാണ് ക്രിസ്തുവിന്‍റെ വാക്കുകള്‍ ആധികാരികമാണ്.ക്രിസ്തുവിന്‍റെ ഈ ആധികാരികത പരിശുദ്ധാത്മാവിന്‍റെ അഭിഷേകത്തില്‍ നിന്നും ലഭിച്ചതാണ്. സുവിശേഷത്തെ ആധാരമാക്കി പാപ്പാ സമര്‍ത്ഥിച്ചു.നാം നമ്മോടു തന്നെ ചോദിക്കേണ്ട ചോദ്യമാണ് എന്താണ് എന്‍റെ തനിമ.ക്രിസ്തുവിന്‍റെ മനസ്സും ക്രിസ്തുവിന്‍റെ ആത്മാവും സ്വീകരിക്കുക എന്നതാണ് നമ്മുടെ തനിമ.

മാനുഷിക വിജ്ഞാനത്താലല്ല പരിശുദ്ധാത്മാവിനാലാണ് നാം സംസാരിക്കേണ്ടത്.മാനുഷികമായി ചിന്തിക്കുമ്പോള്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഭോഷത്തമായി തോന്നാം. എന്നാല്‍ ദൈവാത്മാവ് നിറഞ്ഞവന്‍ എല്ലാം വിവേചിച്ചറിയുന്നു. ദൈവശാസ്ത്രത്തില്‍ അനേകം ഡിഗ്രിയുണ്ടെങ്കിലും ദൈവാത്മാവിനാല്‍ നിറയുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരു തിയളോജിയ൯ ആയിരിക്കും ഒരു ക്രിസ്ത്യാനി ആയിരിക്കുകയില്ല.
ചുരുക്കിപ്പറഞ്ഞാല്‍ പരിശുദ്ധാത്മാവിനെ തിരിച്ചറിയാനുള്ള പരിശുദ്ധാത്മാവിന്‍റെ ഭാഷ മനസ്സിലാക്കാനുള്ള കഴിവാണ്നമ്മുടെ ആധികാരികത. നമ്മള്‍ വളരെയധികം കണ്ടിട്ടുള്ള കാര്യമാണ് പള്ളിക്കുടം പോലും കണ്ടിട്ടില്ലാ സാധാരണക്കാരായ വൃദ്ധസ്ത്രീകള്‍ നമ്മുടെ ദൈവശാസ്ത്രജ്ഞരെക്കാള്‍ നന്നായി ദൈവാത്മാവിന്‍റെ ശക്തിയാല്‍ സംസാരിക്കുന്നത് .അതിനാല്‍ പരിശുദ്ധാത്മാവിനായി നിരന്തരം പ്രാര്‍ത്ഥിക്കാം എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

3. പ്രിയ സഹോദരരേ, മക്കളുടെ നന്മയും സ്രേയസ്സും സഭാമാതാവിന്‍റെ താല്പര്യമാണ്. എന്നാല്‍ നാം എല്ലാവരുമാണ് സഭ - ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുള്ള ഓരോരുത്തരും സഭയാണ്. അതിനാല്‍ ധൈര്യമുള്ള ഈ അമ്മയുടെ മക്കളായി ജീവിക്കുവാനും, ക്രൈസ്തവസാക്ഷൃം നല്ക്കുവാനും നിങ്ങള്‍ക്കും എനിക്കും ഒരുപോലെ ഉത്തരവാദിത്വമുണ്ട്.

ഏവരെയും കന്യകാനാഥയ്ക്കു സമര്‍പ്പിച്ചുകൊണ്ടും, അമ്മയുടെ സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും അരൂപിയും, ആത്മാര്‍ത്ഥതയും, ക്ഷമയും സഹോദരങ്ങളുമായി
പങ്കുവയ്ക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെ. അങ്ങനെ സഹോദരരില്‍ അത്മവിശ്വാസവും പ്രത്യാശയും പകര്‍ന്ന് ജീവിക്കുവാന്‍ സാധിക്കട്ടെ, എന്ന് ആശംസിച്ചുകൊണ്ടും പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.









All the contents on this site are copyrighted ©.