2014-08-27 18:43:39

മാര്‍ വാണിയക്കിഴക്കേല്‍
സ്ഥാനത്യാഗംചെയ്തു


27 ആഗസ്റ്റ് 2014, സത്തനാ
സത്തനാ രൂപതാദ്ധ്യക്ഷന്‍ സ്ഥാനത്യാഗം ചെയ്തു. വടക്കെ ഇന്ത്യയിലെ സത്തനാ സീറോ-മലബാര്‍ രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് മാത്യു മാര്‍ വാണിയക്കിഴക്കേലാണ് പ്രായപരിധിയെത്തിയതിനെ തുടര്‍ന്ന് ഔദ്യോഗിക പദവിയില്‍നിന്നും വിരമിച്ചത്.

കാനോനിക പ്രായപരിധി 75-വയസ്സ് എത്തിയതിനെ തുടര്‍ന്ന് അദ്ദേഹം സമര്‍പ്പിച്ച സ്ഥാനത്യാഗാപേക്ഷ പാപ്പാ ഫ്രാന്‍സിസ് അംഗീകരിക്കുന്ന പ്രഖ്യാപനം ആഗസ്റ്റ് 27-ാം തിയതി ബുധനാഴ്ച വത്തിക്കാന്‍ പ്രസിദ്ധീകരിച്ചതോടെയാണ് വിന്‍സെന്‍ഷ്യന്‍ സഭാംഗമായ ബിഷപ്പ് മാത്യു മാര്‍ വാണിയക്കിഴക്കേല്‍ സ്ഥാനത്യാഗിയായത്.

ഭോപാല്‍ അതിരൂപതാ പ്രവിശ്യയില്‍പ്പെട്ട സത്തനാ മിഷന്‍ 1977-ലാണ്
സീറോ മലബാര്‍ എപ്പാര്‍ക്കായി ഉയര്‍ത്തപ്പെട്ടത്. കേരളത്തിലെ സീറോ മലബാര്‍ സഭയില്‍പ്പെട്ട വിന്‍സെന്‍ഷ്യന്‍ സഭാംഗങ്ങളാണ് സത്തനായില്‍ അജപാലന ശുശ്രൂഷചെയ്തുപോരുന്നത്.

സ്ഥാനത്യാഗം ചെയ്ത ബിഷപ്പ് മാത്യു വാണിയക്കിഴക്കേല്‍
കേരളത്തിലെ ഇടുക്കി സ്വദേശിയും രൂപതാംഗവുമാണ്.








All the contents on this site are copyrighted ©.