2014-08-27 19:40:41

ജന്മനാട്ടില്‍ തുടക്കമിട്ട
പാപ്പായുടെ മൗലികമായ സഭാവീക്ഷണം


27 ആഗസ്റ്റ് 2014, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ പാവങ്ങളെ ഉള്‍ച്ചേര്‍ക്കുന്ന സമ്പദ് വ്യവസ്ഥ ലാറ്റിനമേരിക്കയില്‍ തുടക്കമിട്ടതാണെന്ന്, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കമ്മിഷന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ മാര്‍ക്ക് ക്വേലെ പ്രസ്താവിച്ചു.

പാപ്പാ ഫ്രാന്‍സിസന്‍റെ അപ്പസ്തോലിക പ്രബോധനം, Evangelii Gaudium
‘സുവിശേഷ സന്തോഷ’ത്തെക്കുറിച്ച്, വത്തിക്കാന്‍റെ ദിനപത്രം, L’Oservatore Romano-യ്ക്കു ആഗസ്റ്റ് 26-ാം തിയതി ചൊവ്വാഴ്ച നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ക്വേലെ ഇങ്ങനെ പ്രസ്താവിച്ചത്.

ബ്യൂനസ് ഐരസ് അതിരൂപതയുടെ മെത്രാനായിരുന്ന കര്‍ദ്ദിനാള്‍ ജോര്‍ജ്ജിയോ ബര്‍ഗോളിയോയുടെ നേതൃത്വത്തില്‍ ലാറ്റനിമേരിക്കയിലെ മെത്രാന്‍ സമതികളുടെ സംയുക്ത സമ്മേളനം രൂപപ്പെടുത്തിയതാണ് അപ്പരിസീദാ അജപാലന പ്രബോധനരേഖകളെന്നും,
അനുരഞ്ജനത്തിലൂടെ ആര്‍ജ്ജിക്കേണ്ട് അജപാലനേട്ടങ്ങളാണവയെന്നും കര്‍ദ്ദിനാള്‍ ക്വേലെ അഭിമുഖത്തില്‍ പ്രസ്താവിച്ചു.
പാപ്പാ ഫ്രാന്‍സിസ് വിഭാവനംചെയ്യുന്ന അനുരഞ്ജനത്തിലൂടെ ആര്‍ജ്ജിക്കേണ്ട അജപാലന നവീകരണത്തിന്‍റെയും പാവങ്ങളുടെ പക്ഷംചേരുന്ന സഭയുടെയും വ്യക്തമായ രൂപകങ്ങള്‍ അപ്പരിസീദാ മുതല്‍ വത്തിക്കാന്‍വരെയും തെളിഞ്ഞു നില്ക്കുന്നുണ്ടെന്ന് കര്‍ദ്ദിനാള്‍ ക്വേലെ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

ലാറ്റിനമേരിക്കന്‍ സഭാകൂട്ടായ്മ, പക്വമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍, പ്രേഷിത ശുഷ്ക്കാന്തി എന്നിവ പകര്‍ന്നുനല്കുന്ന നലംതികഞ്ഞ പ്രബോധനങ്ങളാണ് വര്‍ഷങ്ങള്‍ക്കുമുന്‍പ് കര്‍ദ്ദിനാള്‍ ബര്‍ഗോളിയോയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയതെന്നും കര്‍ദ്ദിനാള്‍ ക്വേലെ കൂട്ടിച്ചേര്‍ത്തു.

സമൂഹിക ജീവിതത്തിന്‍റെ ഇരുണ്ട മേഖലകളില്‍ കുടുങ്ങിപ്പോകുവാന്‍ സാദ്ധ്യതയുള്ള യവുജനങ്ങളെ ലക്ഷൃമിടുന്ന സുവിശേഷവത്ക്കരണവും അജപാലനശുശ്രൂഷയുമാണ് ലാറ്റിമനേരിക്കന്‍ പ്രേഷിതമേഖലയുടെ ഭാവി പദ്ധതിയെന്നും അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ ക്വേലെ വ്യക്തമാക്കി.








All the contents on this site are copyrighted ©.