2014-08-26 09:10:33

സഭകളുടെ സിനഡിന്
പാപ്പായുടെ സൗഹൃദസന്ദേശം


25 ആഗസ്റ്റ് 2015, ട്യൂറിന്‍
പ്രോട്ടസ്റ്റന്‍റ് സഭകളുടെ സിനഡുസമ്മേളനത്തിന് പാപ്പാ ഫ്രാന്‍സിസ് ആശംസകള്‍ അയച്ചു.

ആഗസ്റ്റ് 24-തിയതി വടക്കെ ഇറ്റലിയില്‍ ടൂറിന്‍ നഗരത്തില്‍ ആരംഭിച്ച വല്‍ദേന്‍സിയന്‍-മെത്തഡിസ്റ്റ് പ്രോട്ടസ്റ്റന്‍റ് സഭകളുടെ സംയുക്ത സിഡനിനാണ്
പാപ്പാ ഫ്രാന്‍സിസ് സന്ദേശമയച്ചത്.

സാഹോദര്യത്തിന്‍റെയും ആത്മീയസാമീപ്യത്തിന്‍റെയും സന്തോഷം സിനഡു സമ്മേളനത്തെ ടെലിഗ്രാമിലൂടെ അറിയിച്ച പാപ്പാ ഫ്രാന്‍സിസ്,
കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യത്താല്‍ സഭകള്‍ സമ്പൂര്‍ണ്ണ ഐക്യത്തിലേയ്ക്ക് വളര്‍ന്ന്, ആനുകാലിക ലോകത്ത് ക്രിസ്തു-സ്നേഹത്തിന്‍റെ സാക്ഷികളാകുവാന്‍ സാധിക്കട്ടെയെന്നും ആശംസിച്ചു.

സ്ഥലത്തെ രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് പിയര്‍ജോര്‍ജ്ജിയോ ഡി ബര്‍ണാര്‍ഡി വഴിയാണ് വല്‍ദേന്‍സിയന്‍-മെത്തഡിസ്റ്റ് സഭകളുടെ സിനഡു സമ്മേളനത്തിന് പാപ്പാ ആശംസകള്‍ അര്‍പ്പിച്ചത്.

പാപ്പായുടെ സന്ദേശം സിനഡിന്‍റെ ഉത്ഘാടന സമ്മേളനത്തില്‍ വായിച്ചതായി, മോഡറേറ്റര്‍, പാസ്റ്റര്‍ യൂജിന്‍ ബെര്‍ണഡീന്‍ പ്രസ്താവനയിലൂടെ വത്തിക്കാനെ അറിയിച്ചു.








All the contents on this site are copyrighted ©.