2014-08-26 08:53:04

വെല്ലുവിളികളെ നേരിടാന്‍
കൂട്ടായൊരു ഗമനം – സിനഡ്


25 ആഗസ്റ്റ് 2014, വത്തിക്കാന്‍
ആനുകാലിക അജപാലന വെല്ലുവിളികളെ നേരിടേണ്ട സഭാപിതാക്കന്മാരുടെ ‘കൂട്ടായ ഗമന’മാണ് സിനഡെന്ന്, വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.

ഒക്ടോബര്‍ 5 മുതല്‍ 19-വരെ തിയിതികളില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ വത്തിക്കാനില്‍ സംഗമിക്കാന്‍ പോകുന്ന കുടുംബങ്ങളെക്കുറിച്ചുള്ള മെത്രാന്മാരുടെ പ്രത്യേക സിനഡുസമ്മേളനത്തിന് ആമുഖമായി
വത്തിക്കാന്‍റെ ദിനപത്രം ‘ഒസര്‍വത്തൊരെ റൊമാനോ’ പ്രസിദ്ധപ്പെടുത്തിയ
ലേഖനമാണ് ഇങ്ങനെ പ്രസ്താവിച്ചത്.

സാസ്ക്കാരികവും കാലികവുമായ മാറ്റങ്ങള്‍ക്ക് കാതോര്‍ക്കുമ്പോഴും ക്രിസ്തുവിനോടും അവിടുത്തെ സുവിശേഷത്തോടും വിശ്വസ്തത പുലര്‍ത്തുകയെന്നത് സിനഡു സമ്മേളനത്തിന്‍റെ ഉത്തരവാദിത്വമാണെന്ന് ലേഖനം ചൂണ്ടിക്കാണിച്ചു.

സഭാ പ്രബോധനങ്ങളോട് വിശ്വസ്തത പൂലര്‍ത്തിക്കൊണ്ട് അജപാലനമേഘലയെ നവീകരിക്കുകയും ബലപ്പെടുത്തുകയും ചെയ്യേണ്ട വലിയ ഉത്തരവാദിത്വമാണ് പാപ്പാ ഫ്രാന്‍സിസ് നവയുഗത്തില്‍ വിളിച്ചുകൂട്ടിയിരിക്കുന്ന കുടുബങ്ങളെ സംബന്ധിക്കന്ന മെത്രാന്മാരുടെ പ്രത്യേക സിനഡില്‍ നിക്ഷിപ്തമായിരിക്കുന്നതെന്ന്,
സിനഡ് കമ്മിഷന്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനം വ്യക്തമാക്കി.

സമൂഹത്തിലും സഭാജീവിതത്തിലും പ്രാവര്‍ത്തികമാക്കേണ്ട നിര്‍ദ്ദേശങ്ങളും നിമങ്ങളും സമകാലീന കുടുംബങ്ങള്‍ക്ക് സുവിശേഷ സന്തോഷമായി ലഭ്യാമാക്കുകയാണ് സിനഡുമ്മേളനത്തിന്‍റെ ലക്ഷൃമെന്നും ഒക്ടോബര്‍ ആരംഭിക്കുവാന്‍ പോകുന്ന സിനിഡിന് ആമുഖമായിറക്കിയ പ്രസ്താവന വ്യക്തിമാക്കി.

പ്രാര്‍ത്ഥനപൂര്‍വ്വവും സുവിശേഷപുണ്യമായ ക്ഷമയോടുംകൂടെ സിനഡിന് ഒരുങ്ങണമെന്ന് എല്ലാവരോടും ആഹ്വാനംചെയ്യുന്ന പ്രസ്താവന,
ദേവാലയത്തില്‍ വേദശാസ്ത്രികളോട് തര്‍ക്കിച്ചുനില്ക്കുന്ന ബലനായ യേശുവനെ ക്ഷമയോടെ കാത്തുനില്ക്കുന്ന മറയത്തിന്‍റെയും യൗസേപ്പിന്‍റെയും ചിത്രം ലൂക്കാ സുവശേഷകന്‍റെ വാക്കുകളില്‍ വരച്ചുകാട്ടിക്കൊണ്ടാണ് സമാപിക്കുന്നത് (ലൂക്കാ 2, 46-52).








All the contents on this site are copyrighted ©.