2014-08-26 08:47:50

മുന്‍പാപ്പാ ബനഡിക്ട്
പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കൊപ്പം


25 ആഗസ്റ്റ് 2014, വത്തിക്കാന്‍
മുന്‍പാപ്പാ ബനഡിക്ട് 16-ാമന്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിച്ചു.

ആഗസ്റ്റ് 23-ാം തിയതി ശനിയാഴ്ച വത്തിക്കാനിലെ ട്യൂറ്റോണിക്ക് സിമിത്തേരിയോടു ചേര്‍ന്നുള്ള പുരാതന കപ്പേളയിലാണ് തന്‍റെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കൊപ്പം മുന്‍പാപ്പാ ബിനഡിക്ട് ദിവ്യബലിയര്‍പ്പിച്ചത്.

ആഗസ്റ്റ് 21-മുതല്‍ 24-വരെ തിയതികളില്‍ വത്തിക്കാന്‍റെ വേനല്‍ വസതി, ക്യാസില്‍‍കൊണ്ടോയില്‍, ‘കുരിശിന്‍റെ ദൈവശാസ്ത്രം’ എന്ന പ്രതിപാദ്യവിഷയവുമായി ഒത്തുചേര്‍ന്ന ദൈവശാസ്ത്ര പൂര്‍വ്വവിദ്യാര്‍ത്ഥി സംഘട, ‘ഷ്യൂളര്‍ക്രൈസി’ന്‍റെ സംഗമത്തിന് സമാപനമായിട്ടാണ് പാപ്പാ റാത്സിങ്കര്‍ അവര്‍ക്കൊപ്പം വത്തിക്കാനില്‍ ദിവ്യബലിയര്‍പ്പിച്ചത്.

വിശ്രമജീവിതം കഴിക്കുന്ന 87-കാരന്‍, പാപ്പാ റാത്സിങ്കര്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ അവര്‍ക്കൊപ്പം സമാപനദിനത്തില്‍ ദിവ്യബലിയര്‍പ്പിച്ച പാപ്പാ, ഹ്രസ്വസന്ദേശം നല്കുകയും, വിവിധ രാജ്യങ്ങളിലും ജീവിതാന്തസ്സുകളിലും ആയിരിക്കുന്ന തന്‍റെ പൂര്‍വ്വവിദ്യാര്‍ത്ഥികളെയും, തന്‍റെ ദൈവശാസ്ത്ര ചിന്താധാരയില്‍ പങ്കുചേരുന്നവരെയും അഭിവാദ്യംചെയ്യുകയും അവരുമായി കുശലംപറയുകയും ചെയ്തു.

ജര്‍മ്മന്‍ യൂണിവേഴ്സിറ്റിയില്‍ പഠിപ്പിക്കുന്ന കാലത്തും പിന്നീട് വത്തിക്കാനില്‍ ആയിരിക്കുമ്പോഴും തന്‍റെ ദൈവശാസ്ത്ര ചിന്തകളെയും പഠനങ്ങളെയും ആധാരമാക്കി ഉന്നതപഠനങ്ങള്‍ നടത്തുകയും പ്രബന്ധങ്ങളും ഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ളവരുടെ കൂട്ടായ്മയാണ് ‘റാത്സിങ്കര്‍ ഷ്യൂളര്‍ക്രൈസ്’ എന്ന സംഘടന.









All the contents on this site are copyrighted ©.