2014-08-26 09:16:28

ജനാധിപത്യത്തിന്‍റെ പരാജയം
ഇസ്ലാമിക രാഷ്ട്രത്തിനു പ്രചോദനം


25 ആഗസ്റ്റ് 2014, ഡമാസ്ക്കസ്
ജനാധിപത്യത്തിന്‍റെ പരാജയമാണ് അപ്രായോഗികമായ
ഇസ്ലാമിക രാഷ്ട്രത്തിനായുള്ള സ്വപ്നംമെന്ന്, സിറിയയിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് മാരിയോ സെനാരി പ്രസ്താവിച്ചു.

രാഷ്ട്രീയമായി സമവായ ചിന്താഗതിയുള്ള സകലരും തിരസ്ക്കരിക്കുന്ന വസ്തുതയാണ് ഇന്ന് മൗലികവാതികള്‍ വച്ചുപുലുര്‍ത്തുന്ന ഇസ്ലാമിക രാഷ്ട്രമെന്ന്, ആഗസ്റ്റ് 23-ാം തിയതി ശനിയാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്ക് നല്കിയ ഡമാസ്ക്കസ്സില്‍നിന്നും നല്കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ ആര്‍ച്ചുബിഷപ്പ് സെനാരി വ്യക്തമാക്കി.

പതിറ്റാണ്ടുകളായി സിറിയന്‍ ജനത അനുഭവിച്ച സ്വേച്ഛാധിപത്യത്തിന്‍റെ കൈപ്പും, തകര്‍ന്നുടഞ്ഞ ജനാധിപത്യ സ്വപ്നങ്ങളുമാണ്, ന്യൂനപക്ഷമായ അവിടത്തെ ക്രൈസ്തവരെ അവഗണിച്ചും ഇസ്ലാമിക രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള വ്യാമോഹത്തിലേയ്ക്ക് മുസ്ലിം മൗലികവാദികളെ നയിക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് സെനാരി അഭിമുഖത്തില്‍ ഖേദപൂര്‍വ്വം ചൂണ്ടിക്കാട്ടി.

ഏകദൈവത്തില്‍ വിശ്വസിക്കുന്ന മൂന്നു മതങ്ങളും - ഇസ്ലാം ക്രൈസ്തവ യഹുദമതങ്ങള്‍ സമാധാനത്തിനായി പരിശ്രമിക്കുകയും, അതിനായി നിരന്തരമായി പ്രാര്‍ത്ഥിക്കുകയും ചെയ്തെങ്കിലേ മദ്ധ്യാപൂര്‍വ്വദേശത്ത് സമാധാനം യാഥാര്‍ത്ഥ്യമാകൂ, എന്ന പ്രസാതാവനയോടെയാണ് ആര്‍ച്ചുബിഷപ്പ് സെനാറി അഭിമുഖം അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.