2014-08-25 17:48:59

ഫോളി കുടുംബത്തിന്
അനുസ്മരണ ദിനത്തില്‍
പാപ്പായുടെ സ്നേഹാഞ്ജലി


25 ആഗസ്റ്റ് 2014, വത്തിക്കാന്‍
ഫോളി-കുടുംബത്തിന് പാപ്പാ ഫ്രാന്‍സിസിന്‍റെ അനുശോചന സന്ദേശം ലഭിച്ചു.

ഇറാക്കില്‍ മുസ്ലിം വിമതരുടെ കൈകളില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍, ജെയിംസ് റൈറ്റ് ഫോളിയുടെ കുടുംബാംഗങ്ങള്‍ Manchester-ലെ ഇടവകപ്പള്ളിയില്‍ ആഗസ്റ്റ് 24-ാം തിയതി ഞായറാഴ്ച സംഘടിപ്പിച്ച അനുസ്മരണ ശുശ്രൂഷമദ്ധ്യേയാണ് വത്തിക്കാനില്‍നിന്നും പാപ്പാ ഫ്രാന്‍സിസിന്‍റെ അനുശോചന സന്ദേശം സ്വീകരിച്ചത്.

ഫോളിയുടെ സ്നേഹസ്മരണയ്ക്കു മുന്നില്‍ ആര്‍ത്ഥശൂന്യമായ അധിക്രമങ്ങള്‍ ഇല്ലാതായി, അനുരഞ്ജനത്തിലൂടെ ലോകത്ത് സമാധനം വളരാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് സന്ദേശത്തിലൂടെ പാപ്പാ ആഹ്വാനംചെയ്തു.

ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള പ്രത്യാശ കൈവെടിയാതെ ജീവിതത്തില്‍ മുന്നേറാനുള്ള ആത്മധൈര്യം ഫോളിക്കുടുംബത്തിനും, ബന്ധുമിത്രാദികള്‍ക്കും, സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ലഭിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടും ആശീര്‍വ്വാദത്തോടും കൂടെയാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

Manchester രൂപതാദ്ധ്യക്ഷന് ബിഷപ്പ് വില്യം ഫ്രാന്‍സിസിന് അയച്ച സന്ദേശത്തില്‍ ഫോളി കുടുംബത്തെയും ബന്ധുമിത്രാദികളെയും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും തന്‍റെ അതിയായ ദുഃഖവും അനുശോചനവും പാപ്പാ ടെലിഗ്രാമിലൂടെ അറിയിച്ചു.

ആഗസ്റ്റ് 16-ാന് ഇറാക്കില്‍ കൊലചെയ്യപ്പെട്ട ജെയിംസ് റൈറ്റ് ഫോളിയുടെ അന്തിമോപചാര ശുശ്രൂഷകള്‍, ഒക്ടോബര്‍ 18-ാം തിയതി പരേതന്‍റെ 41-ാം പിറന്നാള്‍ ദിനത്തില്‍ നടത്തപ്പെടുമെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു.








All the contents on this site are copyrighted ©.