2014-08-20 19:07:55

ആരാധനക്രമനവീകരണം
ഹിന്ദി ദിവ്യപൂജാക്രമം പൂര്‍ത്തിയായി


20 ആഗസ്റ്റ് 2014, ന്യൂഡല്‍ഹി
നവീകരിച്ച കുര്‍ബ്ബാനക്രമത്തിന്‍റെ ഹിന്ദി പരിഭാഷ പൂര്‍ത്തിയായെന്ന്
പട്ന അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് വില്യം ഡിസൂസ അറിയിച്ചു..

ആരാധനക്രമ-ഭാഷാ വിദഗ്ദ്ധന്മാരായ 12-പേരുടെ ഒരുവര്‍ഷക്കാലത്തെ നിരന്തരമായ പരിശ്രമമാണ് ലത്തീന്‍ മൂലത്തിലുള്ള കുര്‍ബ്ബാനക്രമം Roman Missal-ലിന്‍റെ ഹിന്ദിയിലുള്ള പരിഭാഷയുടെ മിനുക്കുപണികള്‍ പൂര്‍ത്തിയായതെന്ന്, തര്‍ജ്ജിമയുടെ ഉത്തരവാദിത്വം വഹിച്ച, പട്ന അതിരൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് വില്യം ഡിസൂസ ഡല്‍ഹിയില്‍ പ്രസ്താവിച്ചു.

50 വര്‍ഷങ്ങള്‍ക്കു മുന്‍പ് വത്തിക്കാന്‍ സൂനഹദോസ് അനുവദിച്ച ആരാധനക്രമത്തിന്‍റെ പ്രാദേശീകവത്ക്കരണ പദ്ധതികള്‍ക്കുശേഷം, സഭയുടെ ആരാധനക്രമകാര്യങ്ങള്‍ നവീകരിക്കുന്നതിന്‍റെയും, കുറവുകള്‍ തിരുത്തുന്നതിന്‍റെയും ഭാഗമായിട്ടാണ് ദേശീയ ഭാഷയിലുള്ള ദിവ്യപൂജാക്രമത്തിന്‍റെ പുനര്‍നിര്‍മ്മിതിയും – നവീകരണപദ്ധതികളും ആഗോളതലത്തില്‍ നടക്കുന്നതെന്നും ബിഷപ്പ് ഡിസൂസ വ്യക്തമാക്കി.

കേരളത്തിലെ ലത്തീന്‍ സഭയുടെ കുര്‍ബ്ബനക്രമത്തിന്‍റെ നവീകരണ പദ്ധതികള്‍ ഇനിയും മെല്ലെയാണ് പുരോഗമിക്കുന്നതെന്ന്, ലത്തീന്‍ റീത്തിലെ പ്രാദേശിക സഭയുടെ ആരാധനക്രമ കാര്യങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന
ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ അറിയിച്ചു.








All the contents on this site are copyrighted ©.