2014-08-18 18:10:11

പാപ്പായുടെ പ്രതിനിധി പങ്കെടുക്കും
സെന്‍റ് ലൂയിസ് നഗരത്തിന്‍റെ
250-ാം വാര്‍ഷികം


18 ആഗസ്റ്റ് 2014, വത്തിക്കാന്‍
അമേരിക്കയിലെ സെന്‍റ് ലൂയിസ് നഗര സ്ഥാപനത്തിന്‍റെ 250-ാം വാര്‍ഷികത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രത്യേക പ്രതിനിധി പങ്കെടുക്കും. ഫിലാഡേല്‍ഫിയാ രൂപതയുടെ മുന്‍അദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ജസ്റ്റിന്‍ ഫ്രാന്‍സിസ് റിഗാലിയെയാണ് ആഗസ്റ്റ് 24-ാം തിയതി അരങ്ങേറുന്ന സിറ്റിയുടെ 250-ാം പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ പാപ്പാ പ്രത്യേകം നിയോഗിച്ചത്.

നഗരത്തിന്‍റെറ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെന്‍റ് ലൂയിസ് കത്തീഡ്രല്‍ ദേവാലത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയില്‍ കര്‍ദ്ദിനാള്‍ റിഗാലി മുഖ്യകാര്‍മ്മികത്വം വഹിക്കുകയും, പാപ്പായുടെ നാമത്തില്‍ സന്ദേശം നല്കുകയും ചെയ്യുമെന്ന്, വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി. വത്തിക്കാനില്‍നിന്നും രേഖാമൂലം അയച്ച ഔദ്യോഗിക അഭ്യര്‍ത്ഥന വഴിയാണ് കര്‍ദ്ദിനാള്‍ ജസ്റ്റിന്‍ ഫ്രാന്‍സിസിനെ സെന്‍റ് ലൂയിസ് നഗരത്തിന്‍റെ 250-ാം പിറന്നാള്‍ ആഘോഷങ്ങളിലെ പ്രതിനിധിയായി പാപ്പാ ഫ്രാന്‍സിസ് അയയ്ക്കുന്നത്. മിസ്സോരി-മിസിസിപ്പി പ്രവിശ്യയിലെ ഈ വന്‍നഗരം അമേരിക്കന്‍ ഐക്യനാടുകളുടെ വ്യവസായ-സാമ്പത്തിക താലസ്ഥാനമാണ്.

കര്‍ദ്ദിനാള്‍ ജസ്റ്റിന്‍ ഫ്രാന്‍സിസ് റിഗാലിയുടെ നിയമനം, സെന്‍റ് ലൂയിസ് നഗരാധിപനെ മാത്രമല്ല, സ്ഥലത്തെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് Rober J. Carlson-നെയും വത്തിക്കാന്‍ രേഖാമൂലം അറിയിക്കുകയുണ്ടായി.










All the contents on this site are copyrighted ©.