2014-08-18 19:35:56

പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തി
മാതൃസന്നിധിയില്‍ നന്ദിയര്‍പ്പിച്ചു


18 ആഗസ്റ്റ് 2014, വത്തിക്കാന്‍
അഞ്ചു ദിവസം നീണ്ടുനിന്ന കൊറിയ സന്ദര്‍ശനത്തിനുശേഷം പാപ്പാ ഫ്രാന്‍സിസിസ് വത്തിക്കാനില്‍ തിരിച്ചെത്തി. റോമിലെ ചമ്പീനോ വിമാനത്താവളത്തില്‍ കൊറിയന്‍ വിമാനത്തില്‍ പാപ്പായും സംഘവും തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക സമയം 5.45-ന് എത്തിച്ചേര്‍ന്നു.
സന്തോഷത്തോടെ വിമാനപ്പടവുകള്‍ ഇറങ്ങിയ പാപ്പാ പൈലറ്റുകളോടും സഹപ്രവര്‍ത്തകരോടും യാത്രപറഞ്ഞ് കാറിലാണ് വത്തിക്കാനിലേയ്ക്ക് യാത്രതിരിച്ചത്.

മുന്‍യാത്രകള്‍ക്കുശേഷവും ചെയ്തിട്ടുള്ളതുപോലെ പാപ്പായുടെ കാറ്, റോമിലെ മേരി മെയ്ജര്‍ ബസിലിക്കയിലേയ്ക്കാണ് പോയത്.
പ്രധാന അള്‍ത്താരയില്‍ നിശ്ശബ്ദനായി പ്രാര്‍ത്ഥിച്ച ശേഷം, റോമിന്‍റെ രക്ഷിക, Salus Populi Romani എന്ന അപരനാമത്താല്‍ പ്രകീര്‍ത്തിതയായ കന്യകാനാഥയുടെ തിരുനടയിലും പാപ്പാ ഏറെസമയും മൗനമായി പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചു.

പതിവുതെറ്റിച്ച് തീര്‍ത്ഥാടന കേന്ദ്രത്തിലെത്തിയ വിശിഷ്ടാതിഥിയെ തിരിച്ചറിഞ്ഞ് ജനങ്ങള്‍ ബസിലക്കിയുടെ ചുറ്റിനും ഓടിയെത്തി.
എല്ലാവരെയും മന്ദസ്മിതത്തോടെ അഭിവാദ്യംചെയ്തും, ആശീര്‍വ്വദിച്ചു തന്‍റെ ചെറിയ കാറില്‍ പാപ്പാ വത്തിക്കാനിലേയ്ക്ക് മടങ്ങി.
തിരക്കേറിയ പ്രഥമ ഏഷ്യന്‍ പര്യടനത്തിനുശേഷവും പാപ്പായുടെ മുഖത്ത് പതിവുള്ള ലാളിത്യവും പ്രസരിപ്പും തെളിഞ്ഞു കാണാമായിരുന്നു.








All the contents on this site are copyrighted ©.