2014-08-18 18:16:56

അടുത്ത ഏഷ്യന്‍ യുവജനമാമാങ്കം
ഇന്തൊനേഷ്യ 2017


18 ആഗസ്റ്റ് 2014, ഡിജിയോങ്, കൊറിയ
അടുത്ത ഏഷ്യന്‍ യുവജന മാമാങ്കം ‘ഇന്തൊനേഷ്യയില്‍ 2017-ല്‍’
അരങ്ങേറുമെന്ന്, ഏഷ്യയിലെ മെത്രാന്‍ സമതികളുടെ ഫെഡറേഷന്‍റെ ജനറല്‍ സെക്രട്ടറി, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസ്താവിച്ചു. ആഗസ്റ്റ് 17-ാം തിയതി ഞായറാഴ്ച കൊറിയയിലെ ഡിജിയോങ്ങിലെ ഹേമി മൈതാനത്ത് ഏഷ്യന്‍ രാജ്യങ്ങളിലെ യുവജനങ്ങള്‍ക്കൊപ്പം പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയുടെ അന്ത്യത്തിലാണ് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് അടുത്ത ഏഷ്യന്‍ സംഗമത്തിന്‍റെ പ്രഖ്യാപനം നടത്തിയത്.

മൂല്യച്യുതി കാരണമാക്കുന്ന മന്ദതയും, നഷ്ടമായ സുവിശേഷസന്തോഷവും, ദൈവരാജ്യദര്‍ശനവും, ക്രിസ്തുസ്നേഹവും വീണ്ടെടുക്കുവാനുള്ള വലിയ സാദ്ധ്യതയാണ്, മൂന്നുവര്‍ഷത്തില്‍ ഒരിക്കല്‍ കൂടുന്ന, ഏഷ്യന്‍ യുവജന സംഗമം നല്ക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വിലയിരുത്തി.

സ്വര്‍ത്ഥതയുടെ നവമായ സാമ്പത്തികക്രമം ഉയര്‍ത്തുന്ന നിഷേധാത്മകഭാവവും, ഭൗതികവാദവും വെടിഞ്ഞ്, സുവിശേഷ ചൈതന്യത്താല്‍ നവീകരിക്കപ്പെട്ട യുവത്വമാര്‍ന്ന ജ്ഞാനസ്നാനത്തിന്‍റെ ഓജസ്സുമായി ക്രിസ്തുശിഷ്യത്വം ജീവിക്കുവാനും പ്രഘോഷിക്കുവാനും സംഗമം ഉത്തേജിപ്പിക്കുമെന്ന പ്രത്യാശയുണെന്ന്, പാപ്പായ്ക്ക് യുവജനങ്ങളുടെ പേരില്‍ നന്ദിയര്‍പ്പിക്കവെ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പ്രസ്താവിച്ചു.









All the contents on this site are copyrighted ©.