14 ആഗസ്റ്റ് 2014, ഇറ്റലി സലീഷ്യന്‍ ലോകം ഡോണ്‍ബോസ്ക്കോയുടെ ജനനത്തിന്‍റെ രണ്ടാം ശതാബ്ദി
ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. ‘യുവാക്കളുടെ പിതാവും മദ്ധ്യസ്ഥനു’മെന്ന് അറിയപ്പെടുന്ന
വിശുദ്ധ ജോണ്‍ ബോസ്ക്കോയുടെ ജന്മദിനമായ ആഗസ്റ്റ് 16-ന് വടക്കെ ഇറ്റലിയിലെ ജന്മനാടായ കസ്തേല്‍
നുവോവോയിലാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.
ലോകത്തിന്‍റെ നാനാഭാഗങ്ങളിലും
സലീഷ്യന്‍ സ്ഥാപനങ്ങളില്‍ അരങ്ങേറാന്‍ പോകുന്ന ഒരുവര്‍ഷക്കാലം നീണ്ടുനില്ക്കുന്ന പരിപാടികള്‍ക്ക്
ഡോണ്‍ബോസ്ക്കോയുടെ 10-ാമത്തെ പിന്‍ഗാമി, റെക്ടര്‍ മെയ്ജര്‍, ഫാദര്‍ ആഞ്ചലോ ആര്‍ത്തിമേയാണ്
ഉത്ഘാടനംചെയ്യുന്നത്. ഓഗസ്റ്റ് 15-ാം തിയതി സ്വര്‍ഗ്ഗാരോപണത്തിരുനാളില്‍ ഡോണ്‍ബോസ്ക്കോയുടെ
ജന്മനാട്ടിലെ ഇടവകപ്പള്ളിയില്‍ അര്‍പ്പിക്കുന്ന സമൂഹദിവ്യബലിയോടെ ആഗോളതലത്തിലുള്ള ആഘോഷങ്ങള്‍ക്ക്
തുടക്കം കുറിക്കുമെന്ന് റോമിലെ ജനറലേറ്റില്‍നിന്നും ഓഗസ്റ്റ് 12-ന് ഇറക്കിയ പ്രസ്താവന
അറിയിച്ചു.