2014-08-12 09:51:26

ഇറാക്കി ജിഹാദികള്‍ക്ക്
ആയുധം നല്കുന്ന മനുഷ്യത്വമില്ലായ്മ


12 ആഗസ്റ്റ് 2014, ജനീവ
ഇറാക്കിലെ ഇസ്ലാം ജിഹാദികളെ ആയുധംകൊണ്ടും പണംകൊണ്ടും തുണയ്ക്കുന്നവരും മനുഷ്യത്വമില്ലാത്തവരാണെന്ന്, ജനീവയിലെ യുഎന്‍ ആസ്ഥാനത്തെ പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ആര്‍ച്ചുബിഷപ്പ്, സില്‍വാനോ തൊമാസി പ്രസ്താവിച്ചു.

ആഗസ്റ്റ് 9-ാം തിയതി ശനിയാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഇറാക്കിലെ ചുറ്റുപാടുകളെക്കുറിച്ച് ആര്‍ച്ചുബിഷപ്പ് ഇങ്ങനെ അഭിപ്രയപ്പെട്ടത്.

ക്രൈസ്തവ വിശ്വാസത്തിന്‍റെ പേരില്‍ ഉള്ളതെല്ലാം ഉപേക്ഷിച്ച് വീടുവിട്ടിറങ്ങുവാന്‍ നിര്‍ബന്ധിതരാകുന്ന ഇറാക്കിലെ ആബാലവൃന്ദം ജനങ്ങളുടെ അവസ്ഥ, ശോച്യവും അമാനുഷികവുമാണെന്നും, കിരാതമായ മനുഷ്യാവകാശ ലംഘനമാണ് വടക്കെ ഇറാക്കിലെ മൊസൂള്‍ നിനിവെ പ്രവിശ്യകളില്‍ നടമാടുന്നതെന്നും, ആര്‍ച്ചുബിഷ്പ്പ തൊമാസി കുറ്റപ്പെടുത്തി.

സംസ്ക്കാര സമ്പന്നവും, ക്രൈസ്തവികതയുടെ പിള്ളത്തൊട്ടിലുമായ മദ്ധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവരെ ഇല്ലായ്മചെയ്തുകൊണ്ട് ഇസ്ലാമിക സാമ്രാജ്യം കെട്ടിപ്പടുക്കുമെന്നുള്ള മിഥ്യാബോധം മദ്ധ്യപൂര്‍വ്വദേശത്തെ പാപ്പാരാക്കുമെന്നും പ്രസ്താവിച്ചുകൊണ്ട് ഇറാക്കി രാഷ്ട്രീയ കോലാഹലത്തെ ആര്‍ച്ചുബിഷപ്പ് തൊമാസി അഭിമുഖത്തില്‍ അപലപിച്ചു.









All the contents on this site are copyrighted ©.