2014-08-08 20:09:37

മനഃസ്സാക്ഷിയുള്ളവര്‍
സമാധാനപാത പുല്‍കണം


8 ആഗസ്റ്റ് 2014, വത്തിക്കാന്‍
ഇറാക്കില്‍ ഇനിയും വഷളാകുന്ന സാധാരണക്കാരായ ജനങ്ങളുടെ മനുഷ്യക്കുരുതിയുടെയും നാടുകടത്തലിന്‍റെയും സംഭവങ്ങളില്‍ ഏറെ ആകുലപ്പെട്ടുകൊണ്ടാണ് ആഗസ്റ്റ് 7-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഫാദര്‍ ഫ്രെദിറിക്കോ ലൊമ്പാര്‍ഡി വഴി മറ്റൊരു സമാധാനാഭ്യാര്‍ത്ഥന ഇറാക്കിലെ വിമതസഖ്യത്തോട്
പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ നടത്തിയത്.

ഇറാക്കി വിമതര്‍ മനസ്സാക്ഷിയുടെ ഭാഷയില്‍ അനുരഞ്ജനത്തിന്‍റെ മാര്‍ഗ്ഗങ്ങളിലൂടെ സമാധാനത്തില്‍ എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിച്ച പാപ്പാ, ഇറാക്കിന്‍റെ സമാധാനലബ്ധിക്കായുള്ള പ്രാര്‍ത്ഥനകള്‍ ആഗോളതലത്തില്‍ നിരന്തരമായി തുടരണമെന്ന് മാധ്യമപ്രസ്താവനയിലൂടെ ലോകത്തുള്ള
സകല സഭാതലവന്മാരോടും മതനേതാക്കളോടും പാപ്പാ അഭ്യര്‍ത്ഥിച്ചതായി,
പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി അറിയിച്ചു.

അധിക്രമങ്ങള്‍കൊണ്ട് ക്രൈസ്തവര്‍ ഇറാക്കില്‍നിന്നും നാടും വീടും വിട്ടും, സ്വന്തമായിട്ടുള്ളതൊക്കെ ഉപേക്ഷിച്ചും പുറപ്പെട്ടുപോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും, തിന്മയെ ജയിക്കുന്ന ദൈവത്തിലുള്ള പ്രത്യാശകൈവെടിയാതെ മുന്നേറണമെന്ന്,
(ജൂലൈ 20-ാം തിയതി ഞായറാഴ്ച വികാരനിര്‍ഭരനായി ത്രികാലപ്രാര്‍ത്ഥനമദ്ധ്യേ) പാപ്പാ നടത്തിയ അഭ്യര്‍ത്ഥനയും ഫാദര്‍ ലൊമ്പാര്‍ഡി വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിക്കുയുണ്ടായി.








All the contents on this site are copyrighted ©.