2014-08-07 10:31:32

സ്വാതന്ത്ര്യം
നന്മയ്ക്കുള്ളത് തിന്മയ്ക്കല്ല


7 ആഗസ്റ്റ് 2014, വത്തിക്കാന്‍
‘സ്വാതന്ത്ര്യം നന്മചെയ്യുവാനുള്ളതാണെ’ന്ന്, യൂറോപ്യന്‍ അള്‍ത്താര സംഖ്യത്തിന്‍റെ സംഗമം സാക്ഷൃപ്പെടുത്തി. ജര്‍മ്മനി, ഓസ്ട്രിയ, സ്വിറ്റ്സര്‍ലണ്ട് മുതലായ പശ്ചമയൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും ആഗസ്റ്റ് 5-ാം തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസിനു ചുറ്റും സംഗമിച്ച യുവജനങ്ങളാണ് ‘സ്വാതന്ത്ര്യം നന്മചെയ്യാനുള്ളതാണ്’ എന്ന ആപ്തവാക്യം പ്രചരിപ്പിച്ചത്.

‘Frei,’ ജര്‍മ്മന്‍ ഭാഷയില്‍ freedom, സ്വാതന്ത്യം എന്ന് തങ്ങളുടെ ഷര്‍ട്ടുകളിലും ടി-ഷര്‍ട്ടുകളിലും എഴുതി ചിത്രപ്പെടുത്തിക്കൊണ്ടാണ് യുവജനങ്ങള്‍ വത്തിക്കാനില്‍ സംഗമിച്ചത്.
ശുഷ്ക്കിച്ച കൈകളുള്ള മനുഷ്യനെ സാബത്തു ദിവസത്തില്‍ സൗഖ്യപ്പെടുത്തിയത് അക്കാലത്ത് നിയമവിരുദ്ധമായിരുന്നെങ്കിലും, സ്വാതന്ത്ര്യം നന്മചെയ്യുവാനുള്ളതാണ്, തിന്മചെയ്യുവാനുള്ളതല്ലെന്ന് പഠിപ്പിക്കുന്ന മത്തായിയുടെ സുവിശേഷത്തിലെ ക്രിസ്തു-സംഭവം അനുസ്മരിച്ചാണ് യുവജനങ്ങള്‍ ഈ ആപ്തവാക്യം സ്വീകരിച്ചിരിക്കുന്നത് (മത്തായി 12, 10).









All the contents on this site are copyrighted ©.