2014-08-07 10:44:45

ക്രൈസ്തവ യുവത
ദൈവിക കാരുണ്യത്തിന്‍റെ പ്രായോക്താക്കള്‍


7 ആഗസ്റ്റ് 2014, വത്തിക്കാന്‍
ക്രൈസ്തവ യുവത ദൈവികകാരുണ്യത്തിന്‍റെ പ്രായോക്തക്കളാകണമെന്ന്
പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ആഗസ്റ്റ് 5-ാം തിയതി ചൊവ്വാഴ്ച യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും, പ്രത്യേകിച്ച് ജര്‍മ്മനിയില്‍നിന്നും എത്തിയ അരലക്ഷത്തോളം അള്‍ത്താര ശുശ്രൂഷകരായ യുവതീയുവാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരംപറയവെയാണ് പാപ്പാ ഇങ്ങനെ പ്രതികരിച്ചത്.

ദൈവം സ്നേഹമുള്ള പിതാവാണെന്നും, ആ പിതൃസ്നേഹം ക്രിസ്തുവിലൂടെ നമുക്ക് വെളിപ്പിടുത്തി കിട്ടിയിട്ടുണ്ടെന്നും പാപ്പാ സമര്‍ത്ഥിച്ചു.

മനുഷ്യരുടെമദ്ധ്യേ ജീവിച്ചുകൊണ്ട് ദൈവസ്നേഹത്തിന്‍റെ അടരുകള്‍ സ്നേഹജീവിതത്തിലൂടെയും സമര്‍പ്പണത്തിലൂടെയും കൃത്യമായി ജീവിച്ച ക്രിസ്തുവിനെ അനുകരിക്കുന്ന യുവജനങ്ങള്‍ ആ സ്നേഹത്തിന്‍റെ പ്രായോക്താക്കളാകണമെന്നത് ജീവിതദൗത്യമാകട്ടെയെന്ന് പാപ്പാ യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.