2014-08-02 09:46:25

പാപ്പായെ കാണാന്‍
അരലക്ഷത്തോളം
അള്‍ത്താര ശുശ്രൂഷകര്‍


2 ആഗസ്റ്റ 2014, വത്തിക്കാന്‍
അരലക്ഷത്തോളം അള്‍ത്താര ശുശ്രൂഷകര്‍ റോമിലേയ്ക്ക് തീര്‍ത്ഥാടനം നടത്തുന്നു.
ജര്‍മ്മനി, ഓസ്ട്രിയ, സ്വിറ്റ്സര്‍ലാണ്ട് എന്നീ രാജ്യങ്ങളുടെ വിവിധ ഭാഗങ്ങളില്‍നിന്നുമായി എത്തുന്ന അള്‍ത്താര ശുശ്രൂഷകരായ കുട്ടികളും യുവാക്കളും പ്രായപൂര്‍ത്തിയായവരും അടക്കം, വിവിധ തലത്തിലും തരത്തിലും ദേവാലയ ശുശ്രൂഷ ചെയ്യുന്നവരാണ് വിശുദ്ധനഗരമായ റോമിലേയയ്ക്ക് തീര്‍ത്ഥാടനം നടത്തുന്നത്.

അള്‍ത്താര ശുശ്രൂഷകരുടെ ഈ വന്‍സഖ്യം ആഗസ്റ്റ് 5-ാം തിയതി ചൊവ്വാഴ്ച വത്തിക്കാനിലെത്തി പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തുമെന്നും വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

യൂറോപ്യന്‍ അള്‍ത്താര സഖ്യത്തിന്‍റെ ഒരാഴ്ച നീണ്ടുനില്ക്കുന്ന തീര്‍ത്ഥാടനത്തില്‍ വത്തിക്കാനിലും റോമിലുമുള്ള ചരിത്ര-സാംസ്ക്കാരി-ആത്മീയ കേന്ദ്രങ്ങള്‍ക്കു പുറമേ, അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ പട്ടണവും ഉള്‍പ്പെടുന്നുവെന്ന്, സംഘാടകര്‍ Coetus Internationalis Ministrantium, CIM അറിയിച്ചു.

എന്നാല്‍ തീര്‍ത്ഥനത്തിന്‍റെ വിവിധ ഇനങ്ങളില്‍ എല്ലാവരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് പാപ്പാ ഫ്രാന്‍സിസുമായുള്ള കുടിക്കാഴ്ചയാണെന്നും തീര്‍ത്ഥാടക സംഘമിറക്കിയ പ്രസ്താവന വെളിപ്പെടുത്തി.








All the contents on this site are copyrighted ©.