2014-07-30 19:14:59

ശ്രീലങ്ക ഫിലിപ്പീന്‍സ്
പാപ്പായുടെ സന്ദര്‍ശനം നിജപ്പെടുത്തി


30 ജൂലൈ 2014, വത്തിക്കാന്‍
ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക യാത്രകളുടെ തിയതികള്‍ വെളിപ്പെടുത്തി. 2015 ജനുവരി 12-മുതല്‍ 15-വരെ തിയതികളില്‍ ശ്രീലങ്കയും, 15-മുതല്‍ 19-വരെ തിയതികളില്‍ ഫിലിപ്പീന്‍സും പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.

ഇരുരാഷ്ട്രങ്ങളിലെയും ഭരണകര്‍ത്താക്കളുടെയും സഭാതലവന്മാരുടെയും ഔദ്യോഗിക ക്ഷണം സ്വീകരിച്ചതിനെ തുടര്‍ന്നാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശിനത്തിനുള്ള തിയതികള്‍ വത്തിക്കാന്‍ സ്ഥിരീകരിച്ചതെന്ന് പ്രസ്താവന വ്യക്തമാക്കി. പാപ്പായുടെ സന്ദര്‍ശനത്തിന്‍റെ വിശദാംശങ്ങള്‍ ഉടനെതന്നെ വിളംമ്പരംചെയ്യുമെന്നും
ജൂലൈ 29-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ വൃത്തങ്ങള്‍ പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.
Photo : Cardinal Tagle and Archbishop Guiseppe Pinto, nuncio to Philippines in press conference announced the visit of the Pope








All the contents on this site are copyrighted ©.