2014-07-30 10:12:26

മനുഷ്യക്കുരുതിയുടെ മദ്ധ്യത്തില്‍
ലോകമഹായുദ്ധത്തിന്‍റെ അനുസ്മരണം


30 ജൂലൈ 2014, ബ്രസ്സല്‍സ്
അന്താരാഷ്ട്ര സമൂഹം സഹകരിച്ചാല്‍ സിറയയില്‍ സമാധാനം കൈവരിക്കാമെന്ന്, സമാധാനത്തിനും മനുഷ്യാവകാശ സംരക്ഷണയ്ക്കുമായുള്ള ആഗോള പ്രസ്ഥാനം, Pax Christi അഭിപ്രായപ്പെട്ടു.

നിര്‍‍ദ്ദോഷികളും നിരായുധരുമായ മനുഷ്യര്‍ക്കെതിരെ സിറിയില്‍ നടമാടുന്ന ക്രൂരമായ കൂട്ടക്കുരുതിക്കും നാടുകടത്തിലിനും എതിരെ പ്രതിഷേധിച്ചുകൊണ്ട് ജൂലൈ 30-ന് ബുധനാഴ്ച ബ്രസ്സല്‍സില്‍ ഇറക്കിയ പ്രസ്താവനയിലാണ്
Pax Christi ശക്തമായി പ്രതികരിച്ചത്.

സിറിയയ്ക്കും, ഇസ്ലാമിക വിമതര്‍ക്കും പടക്കോപ്പും മാരാകായുധങ്ങളും കച്ചവടംനടത്തുന്ന രാഷ്ട്രങ്ങളുടെ അന്തസ്സില്ലാത്ത മനോഭാവവും, സിറയയിലെ മനുഷ്യാവകാശ ലംഘനത്തിന്‍റെ ചുറ്റുപാടില്‍, സാമാധനത്തിനായി പരിശ്രമിക്കാതെ നോക്കിനില്ക്കുന്ന ലോകരാഷ്ട്രങ്ങളുടെ നിസ്സംഗഭാവവും മാനുഷ്യത്വത്തിന് നിരക്കാത്തതെന്ന് Pax Christi-യുടെ പ്രസ്താവന കുറ്റപ്പെടുത്തി.

മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിച്ച ഒന്നാം ലോകമഹായുദ്ധത്തിലെ കൂട്ടക്കുരുതിയുടെ
100-വാര്‍ഷികം അനുസ്മരിക്കുന്ന ദിനങ്ങളില്‍ നവയുഗത്തിന്‍റെ മറ്റൊരു ഭീകര മനുഷ്യക്കുരുതിക്കുനേരെ കണ്ണടയ്ക്കുന്ന അന്താരാഷ്ട്രസമൂഹത്തിന്‍റെ നിസംഗഭാവം അപലപനീയമാണെന്നും Pax Christi-യുടെ പ്രസ്താവന ആരോപിച്ചു.

കഴിഞ്ഞൊരു വര്‍ഷത്തെ അഭ്യന്തര കലാപത്തില്‍ സിറിയയില്‍ മാത്രം 1,60,000-ലേറെ പേരാണ് കൊല്ലപ്പെട്ടതെന്നും, 5 ലക്ഷത്തിലേറെപ്പേര്‍ മുറിപ്പെട്ടവരാണെന്നും, സിറിയന്‍ ജനസംഖ്യയുടെ പകുതിയിലധികം പേരും നാടുകടത്തപ്പെട്ടുവെന്നും – അത് ഏകദേശം 30 ലക്ഷത്തോളം പേരാണെന്നും, യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍റെ സ്ഥിതിവിവര കണക്കുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് Pax Christi സിറിയയിലെ ഭീകരാവസ്ഥ വെളിപ്പെടുത്തി.

വൈകിയാണെങ്കിലും ലോകം കാത്തിരിക്കുന്ന സിറിയയുടെ സമാധാനത്തിനായി അന്താരാഷ്ട്രസമൂഹം അടയന്തിരമായി പരിശ്രമിക്കണമെന്ന
പാപ്പ ഫ്രാന്‍സിസിന്‍റെ ആവര്‍ത്തിച്ചുള്ള ആഹ്വാനം ചെവിക്കൊള്ളണമെന്നും, എല്ലാം ഭൂഖണ്ഡങ്ങളിലും ശാഖകളും സന്നദ്ധസേവകരുമുള്ള പാക്സ് ക്രിസ്തി പ്രസ്ഥാനം അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.