2014-07-30 10:19:24

കര്‍ദ്ദിനാള്‍ മര്‍ക്കിസാനോയുടെ
അന്തിമോപചാരശുശ്രൂഷയ്ക്ക്
പാപ്പായുടെ കാര്‍മ്മികത്വം


30 ജൂലൈ 2014, വത്തിക്കാന്‍
വിദ്യാഭ്യാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ (Congregation for Catholic Education) മുന്‍തലവന്‍, കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് മര്‍ച്ചിസാനോ 85-ാമത്തെ വയസ്സില്‍ വര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ വടക്കെ ഇറ്റലിയിലെ ജനോവായ്ക്ക് അടുത്തുള്ള ഊര്‍ബെയില്‍ ജൂലൈ 27-ാം തിയതി ഞായറാഴ്ചയാണ് അന്തരിച്ചത്. പരേതന്‍റെ മൃതസംസ്ക്കാരശുശ്രൂഷകള്‍ ജൂലൈ 30-ാം തിയതി ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 8 മണിക്ക് വത്തിക്കാനില്‍ നടത്തപ്പെട്ടു. അന്തിമോപചാര ശുശ്രൂഷയ്ക്ക് പാപ്പാ ഫ്രാന്‍സിസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു.

പരിശുദ്ധ സിംഹാസനത്തിന്‍റെ ശുശ്രൂഷയില്‍ നലംതികഞ്ഞ കര്‍മ്മയോഗിയായിരുന്നു അന്തരിച്ച കര്‍ദ്ദിനാള്‍ ഫ്രാന്‍ചേസ്ക്കോ മര്‍ക്കിസാനോയെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. സഭയുടെ വിദ്യാഭ്യാസ പ്രവര്‍ത്തന മേഖലയിലും, കലാ-സാംസ്ക്കാരിക പൈതൃകം സംരക്ഷിക്കുന്നതിലും, വത്തിക്കാനിലെ തൊഴിലാളികളുടെ ക്ഷേമത്തിനായും, ബസിലിക്കയുടെ പ്രധാന പുരോഹിതന്‍ എന്ന നിലയിലും കര്‍ദ്ദിനാള്‍ മര്‍ക്കിസാനോ നല്കിയിട്ടുള്ള സേവനങ്ങള്‍ കാലാതീതമാണെന്ന് ഹ്രസ്വസന്ദേശത്തില്‍ പാപ്പാ അനുസ്മരിച്ചു.

പരേതന്‍ അംഗമായിരിക്കുന്ന ട്യൂറിന്‍ അതിരൂപതയുടെ മെത്രാപ്പോലീത്താ, ആര്‍ച്ചുബിഷപ്പ് ചെസാരെ നൊസീലിയ്ക്ക് , ജൂലൈ 28-ാം തിയതി തിങ്കളാഴ്ച വത്തിക്കാനില്‍നിന്നും അയച്ച സന്ദേശത്തിലാണ് കര്‍ദ്ദിനാള്‍ മര്‍ക്കിസാനോയുടെ നിര്യാണത്തില്‍ പാപ്പാ ദുഃഖം അറിയിക്കുകയും സേവനങ്ങള്‍ക്ക് നന്ദിയര്‍പ്പിക്കുകയും ചെയ്തത്. തന്‍റെ പൗരോഹിത്യ വിളിയോട് വിശ്വസ്ത പുലര്‍ത്തിയ കര്‍ദ്ദിനാള്‍ മര്‍ച്ചിസാനോയുടെ ദേഹവിയോഗത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങള്‍ക്കും ബന്ധുമിത്രാദികള്‍ക്കും, അതിരൂപതാംഗങ്ങള്‍ക്കും പ്രാര്‍ത്ഥനനിറഞ്ഞ അനുശോചനം സന്ദേശത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് പ്രത്യേകമായി അറിയിച്ചു.

വിദ്യാഭ്യാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ (Congregation for Catholic Education) മുന്‍തലവന്‍, കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് മര്‍ച്ചിസാനോ 85-ാമത്തെ വയസ്സില്‍ വര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ വടക്കെ ഇറ്റലിയിലെ ജനോവായ്ക്ക് അടുത്തുള്ള ഊര്‍ബെയില്‍ ജൂലൈ 27-ാം തിയതി ഞായറാഴ്ചയാണ് അന്തരിച്ചത്. പരേതന്‍റെ മൃതസംസ്ക്കാരശുശ്രൂഷകള്‍ ജൂലൈ 30-ാം തിയതി ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 8 മണിക്ക് വത്തിക്കാനില്‍ നടത്തപ്പെടും. അന്തിമോപചാര ശുശ്രൂഷയ്ക്ക് പാപ്പാ ഫ്രാന്‍സിസ് മുഖ്യകാര്‍മ്മികത്വം വഹിക്കും.

സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, വത്തിക്കാന്‍റെ സാംസ്ക്കാരിക പൈതൃകത്തിനും വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ വാസ്തുശില്പ വിഭാഗത്തിന്‍റെയും ഉത്തരവാദിത്വമുള്ള പൊന്തിഫിക്കല്‍ കമ്മിഷന്‍റെ പ്രസിഡന്‍റ്, വിശുദ്ധ പത്രോസിന്‍റെ മഹാദേവാലയത്തിന്‍റെ ശ്രേഷ്ഠപുരോഹിതന്‍ എന്നീ തസ്തികകളിലും സ്തുത്യര്‍ഹമായ സേവനംചെയ്തിട്ടുള്ള ഫ്രാന്‍സിസ് മര്‍ച്ചിസാനോയെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് 2003-ലെ കണ്‍സിസ്റ്ററിയില്‍ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്.

കര്‍ദ്ദിനാള്‍ മര്‍ക്കിസാനോയുടെ മരണത്തോടെ സഭയിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം 212-ായി കുറഞ്ഞു. അതില്‍ 118-പേര്‍ 85 വയസ്സിനുതാഴെയുള്ളവരും സഭാകാര്യങ്ങളില്‍, വിശിഷ്യാ പാപ്പായുടെ തിരഞ്ഞെടുപ്പില്‍ വോട്ടവകാശികളുമാണ്. ബാക്കി 94-പേര്‍ പ്രായപരിധി കഴിഞ്ഞതിനാല്‍ വോട്ടവകാശം ഇല്ലാത്തവരുമാണ്.









All the contents on this site are copyrighted ©.