2014-07-28 19:30:55

മതങ്ങള്‍ക്ക് ന്യായീകരിക്കാനാവാത്ത
അധര്‍മ്മമാണ് മനുഷ്യക്കുരുതി


28 ജൂലൈ 2014, കാലിഫോര്‍ണിയാ
ദൈവനാമത്തില്‍ നടത്തുന്ന മനുഷ്യക്കുരുതി ഒരു മതത്തിനും ന്യായീകരിക്കാനാവില്ലെന്ന്, പൗരസ്ത്യ സഭാകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ലിയനാര്‍ദോ സാന്ദ്രി പ്രസ്താവിച്ചു.
ജൂലൈ 27-ാം തിയതി ഞായറാഴ്ച അമേരിക്കയിലെ കലിഫോര്‍ണിയായിലെ കാല്‍ഡിയന്‍ എപ്പാര്‍ക്കിയില്‍ വിശ്വാസികള്‍ക്കൊപ്പം അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് കര്‍ദ്ദിനാള്‍ സാന്ദ്രി ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

വിശുദ്ധനാട്ടിലും, ഉക്രെയ്നിലും നടക്കുന്ന മനുഷ്യക്കുരുതിയെക്കുറിച്ചും, വിശിഷ്യ ഇറിക്കിലെ മൊസൂളില്‍ ക്രൈസ്തവരെ പൂര്‍ണ്ണമായും നാടുകടത്തുകയും കൊന്നൊടുക്കുകയും ചെയ്ത സംഭവങ്ങളെ അപലപിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ സാന്ദ്രി വചനചിന്തകള്‍ സാന്‍ ദിയെഗോയില്‍ സമ്മേളിച്ച കുടിയേറ്റക്കാരായ പൗരസ്ത്യ സഭാമക്കളുമായി പങ്കുവച്ചത്.

കാല്‍ഡിയന്‍ കത്തോലിക്കരുടെ ‘വിശ്വാസത്തിന്‍റെ പിളളത്തൊട്ടിലാ’യ മൊസൂളില്‍നിന്നുമാണ് അവര്‍ പിഴുതെറിയപ്പെടുന്നതെന്നും, എന്നാല്‍ പീഡിതരും പരിത്യക്തരുമായി വിപ്രാസത്തിലായിരിക്കുന്ന ക്രൈസ്തവമക്കളെ ദൈവം തന്‍റെ ജനമായി പരിപാലിക്കും, അവരെ കൈവെടിയുകയില്ല എന്ന പ്രത്യാശയാണ് വചനചിന്തയില്‍ കര്‍ദ്ദിനാള്‍ സാന്ദ്രി പങ്കുവച്ചത്.









All the contents on this site are copyrighted ©.