2014-07-28 18:25:27

കരുതലും കാവലും ദൈവരാജ്യത്തിന്‍റെ
സവിശേഷ സ്വഭാവം


28 ജൂലൈ 2014, കസേര്‍ത്ത
കരുതലും കാവലും ദൈവരാജ്യത്തിന്‍റെ സവിശേഷ സ്വഭാവമാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.
ജൂലൈ 26-ാം തിയതി ശനിയാഴ്ച തെക്കെ ഇറ്റലിയിലെ കസേര്‍ത്തയില്‍ ഇടയസന്ദര്‍ശനത്തിനിടെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

സഹോദരങ്ങളോടു കാണിക്കേണ്ട കരുതലും, വിശിഷ്യാ പാവങ്ങളും ദുര്‍ബലരുമായവരോട് കാട്ടേണ്ട കാവലും ക്രിസ്തു പഠിപ്പിക്കുന്ന ദൈവരാജ്യത്തിന്‍റെ സ്വാഭവവും ക്രൈസ്തവരുടെ അനുദിനജീവിത വെല്ലുവിളിയാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ദൈവത്തിനും അവിടുത്തെ രാജ്യത്തിനും പ്രഥമസ്ഥാനം കൊടുക്കുന്നവര്‍ക്ക് തിന്മയെയും തിന്മയുടെ ശക്തികളെയും ചെറുത്തുനില്ക്കുവാനുള്ള കരുത്തുണ്ടാകുമെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
ദൈവരാജ്യത്തിന്‍റെ നിധിയും വിലപ്പെട്ട രത്നവും ക്രിസ്തു തന്നെയാണെന്നും, അതു കണ്ടെത്തുന്നവര്‍ സ്വാര്‍ത്ഥതയുടെ ജീവിതപാത പാടെ ഉപേക്ഷിച്ച് മനുഷ്യബന്ധിയായ നീതിയുടെയും സമാധാനത്തിന്‍റെയും പാത പുല്‍കുമെന്നു സുവിശേഷസന്തോഷത്തില്‍ ജീവിക്കുമെന്നും വനചസമീക്ഷയില്‍ പാപ്പാ സമര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.