2014-07-25 19:48:24

സഭാനിയമങ്ങള്‍
നവീകരണത്തിന്‍റെ കണ്ണാടിയാവണം


25 ജലൈ 2014, റോം
സഭാനിയമങ്ങള്‍ നവീകരണത്തിന്‍റെ കണ്ണാടിയാകണമെന്ന്, കാനോനിക നിയമങ്ങള്‍ക്കായുള്ള
പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് കോക്കോപള്‍മേരിയോ പ്രസ്താവിച്ചു.
പാപ്പാ ഫ്രാന്‍സിസ് ആരംഭിച്ച സഭാ നവീകരണപദ്ധതിയെക്കുറിച്ച് വത്തിക്കാന്‍
റേഡിയോയ്ക്ക് ജൂലൈ 24-ാം തിയതി ബുധനാഴ്ച നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ കോക്കോപള്‍മേരിയോ ഇങ്ങനെ പ്രസ്താവിച്ചത്.

പാപ്പായെ സഹായിക്കാനുള്ള, ഒപ്പം സഭാതലവനായ പാപ്പാ ഉള്‍പ്പെടുന്ന വളരെ സങ്കീര്‍ണ്ണമായ വത്തിക്കാന്‍റെ ഭരണസംവിധാനമാണ് റോമന്‍ കൂരിയെയന്നും, കാലോചിതമായും കാലത്തിന്‍റെ വെല്ലുവിളികള്‍ക്ക് അനുസൃതമായും അതിനെ നവീകരിക്കേണ്ടത് ആവശ്യമാണെന്നും കര്‍ദ്ദിനാള്‍ അഭിമുഖത്തില്‍ കോക്കോപള്‍മേരിയോ സമ്മതിച്ചു.

ഭരണസംവിധാനങ്ങളുടെ നവീകരണത്തിന്, സഭാ നിയമങ്ങളുടെ ശാസ്ത്രീയമായ പ്രയോഗവും അവയുടെ വ്യാഖ്യനവും ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്നും, കാരണം, അവ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ നവീകരരണപദ്ധതിയുടെ സത്തയാണെന്നും കര്‍ദ്ദിനാള്‍ കോക്കോപള്‍മേരോ ചൂണ്ടിക്കാട്ടി.

ഭരിക്കുവാനും നയിക്കുവാനുമുള്ള ‘വടിയും വാളും’ സഭാനിയമങ്ങളില്‍ ഉണ്ടെന്നും (stick and crook),
എന്നാല്‍ അവയെ പലപ്പോഴും അധികാരത്തിലിരിക്കുന്നവര്‍ ശരിയായി പഠിക്കാതെയും മനസ്സിലാക്കാതെയും പോകുന്നുണ്ടെന്ന് കര്‍ദ്ദിനാള്‍ പള്‍മേരോ അഭിമുഖത്തില്‍ കുറ്റപ്പെടുത്തി.

അതിന് നല്ല ഉദാഹണമാണ് സഭയിലെ കുറ്റകൃത്യങ്ങളെ സംബന്ധിച്ചുള്ള നിയമങ്ങളെന്നും, അവ മനസ്സിലാക്കാതെ മെത്രാന്മാര്‍ കുറ്റവാളികള്‍ക്കെതിരെ നിസംഗതപാലിക്കുകയാണെന്നും കര്‍ദ്ദിനാള്‍ പള്‍മേരോ വെളിപ്പെടുത്തി.










All the contents on this site are copyrighted ©.