2014-07-25 19:25:29

പങ്കുവയ്ക്കുന്ന സുവിശേഷസന്തോഷം
നവസുവിശേഷവത്ക്കരണം


25 ജൂലൈ 2014, മലാവി
ക്രൈസ്തവര്‍ സ്വരക്ഷയുടെ പരിധിവിട്ട് സുവിശേഷ സന്തോഷവുമായി മറ്റുള്ളവരിലേയ്ക്കു നീങ്ങണമെന്ന്, വിശ്വാസപ്രഘോഷണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാല്‍ ഫെര്‍ണ്ടോ ഫിലോണി ഉദ്ബോധിപ്പിച്ചു.

ജൂലൈ 24-ാം തിയതി ബുധനാഴ്ച മലാവിയില്‍ ചേര്‍ന്ന കിഴക്കന്‍ അഫ്രിക്കന്‍ രാജ്യങ്ങളിലെ മെത്രാന്‍ സമിതികളുടെ 18-ാംമത് സംയുക്ത സമ്മേളനത്തെ അഭിസംബോധനചെയ്യവെയാണ് കാര്‍ദ്ദിനാള്‍ ഫിലോണി ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ക്രിസ്തുവിന്‍റെ സുവിശേഷസന്തോഷം പങ്കുവയ്ക്കുക എന്ന പാപ്പാ ഫ്രാന്‍സിസന്‍റെ ആഹ്വാനമാണ് ഇന്നത്തെ നവസുവിശേഷവത്ക്കരണ പദ്ധതിയെന്നും, അങ്ങനെയുള്ളൊരു കര്‍മ്മപദ്ധതിയിലൂടെ വേണം, കിഴക്കന്‍ ആഫ്രിക്കയിലെ മെത്രാന്‍ സമിതികള്‍ സംയുക്തമായി ലക്ഷൃംവയ്ക്കുന്ന ‘യഥാര്‍ത്ഥ മാനസാന്തരത്തിന്‍റെയും ജീവിതസാക്ഷൃത്തിന്‍റെയും നവസുവിശേഷവത്ക്കരണം’ New Evangelization throught true conversion and witness നേടിയെടുക്കാനാവുകയുള്ളൂ എന്ന് കര്‍ദ്ദിനാള്‍ ഫിലോണി ചൂണ്ടിക്കാട്ടി.

ജൂലൈ 18-ന് ആരംഭിച്ച സംയുക്ത സമ്മേളം 26-വരെ തുടരും.
കിഴക്കിന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ 200-മെത്രാന്മാരാണ് വിവിധ രാജ്യങ്ങളുടെ മെത്രാന്‍ സമിതികളുടെ കീഴില്‍ സമ്മേളിച്ചരിക്കുന്നത്.
എത്യോപ്യാ, എരിത്രെയാ, മലാവി, കേന്യാ, സുഡാന്‍, ടാന്‍സേനിയ, ഉഗണ്ടാ, സാമ്പിയ, സൊമാലിയ, സൗത്ത് സുഡാന്‍ എന്നീ രാജ്യങ്ങളിലെ മെത്രാന്‍ സമിതികള്‍ ചേര്‍ന്നാണ് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ സംയുക്ത മെത്രാന്‍ സമിതി രൂപമെടുക്കുന്നത്.

സഭയുടെ എല്ലാ മേഖലയിലുള്ള സേവനങ്ങളും സാധാരണ ജനങ്ങള്‍ക്ക് വിശിഷ്യാ പാവങ്ങളും പരിത്യക്തരുമായവര്‍ക്ക് ലഭ്യമാക്കിക്കൊണ്ട് സഭ ക്രിസ്തുസ്നേഹത്തില്‍ ഉപ്പും ഉറയുമാകണമെന്ന് മെത്രാന്മാരുടെ സമ്മേളനത്തെ കര്‍ദ്ദിനാള്‍ ഫിലോണി ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.