2014-07-25 19:43:09

കത്തോലിക്കരുടെ മങ്ങുന്ന
രാഷ്ട്രീയക്കൂട്ടായ്മ



25 ജൂലൈ 2014, റോം
കത്തോലിക്കരുടെ രാഷ്ട്രീയ കൂട്ടായ്മ നഷ്ടപ്പെടുന്നുണ്ടെന്ന്, ഇറ്റലിയന്‍ ജേര്‍ണലിസ്റ്റ്, ഫാദര്‍ ഫ്രാന്‍ചേസ്ക്കോ ഒക്കേത്താ പ്രസ്താവിച്ചു. ജൂലൈ 25-ാം വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍
കത്തോലിക്കരുടെ തളരുന്ന രാഷ്ട്രീയ ഐക്യത്തെയും മനോഭാവത്തെയും കുറിച്ച് ഫാദര്‍ ഒക്കേത്താ പ്രസ്താവിച്ചത്.

അല്‍മായര്‍ക്ക് രാഷ്ട്രീയ അവബോധവും പൊതുഉത്തരവാദിത്വങ്ങളും നല്കിക്കൊണ്ടാണ് രാഷ്ട്രീയ മേഖലയില്‍ സഭ ഐക്യം ആര്‍ജ്ജിക്കേണ്ടതെന്ന് ഈശോസഭാംഗവും കത്തോലിക്കാ പൗരത്വം, civilta catholica എന്ന മാസകയുടെ റിപ്പോര്‍ട്ടറായ ഫാദര്‍ ഒക്കേത്താ പ്രസ്താവിച്ചു.

ലോകസമ്പദ് വ്യവസ്ഥയുടെ നവശക്തിയാണ് ഇന്ന് നല്ല രാഷ്ട്രീയത്തെ ഞെരുക്കുന്നതും തകര്‍ക്കുന്നതുമെന്നും, ആഗോളവത്ക്കരണം സാധാരണക്കാരന്‍റെ സമൂഹജീവിതത്തെ ഒരുവിധത്തില്‍ ഉലയ്ക്കുകയും തകര്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും, അങ്ങനെ ജനാധിപത്യ നയങ്ങള്‍ സമൂഹത്തില്‍ അപ്രത്യക്ഷൃമാകുന്നുണ്ടെന്നും ഫാദര്‍ ഒക്കേത്താ ചൂണ്ടിക്കാട്ടി.

പൊതുനന്മ ലക്ഷൃംവയ്ക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതിയാണ് ജനാധിപത്യമെന്നും, അവിടെ സഹിഷ്ണുതയും, ഐക്യദാര്‍ഢ്യവും സമത്വവും സ്വാതന്ത്ര്യവും ഉണ്ടെന്നും ഇതാണ് ജാനാധിപത്യത്തിന്‍റെ അടിസ്ഥാനഘടകങ്ങളെന്നും ഫാദര്‍ ഓക്കേത്ത വ്യക്തമാക്കി.








All the contents on this site are copyrighted ©.