2014-07-23 18:27:30

ലോകത്തിനു വെല്ലുവിളിയാകുന്ന
മദ്ധ്യപൂര്‍വ്വദേശത്തെ അനീതിയുടെ നയങ്ങള്‍


23 ജൂലൈ 2014, മെയ്നൂത്ത്
മദ്ധ്യപൂര്‍വ്വദേശത്തെ അരിഷ്ടിതാവസ്ഥ ലോകത്തിനുതന്നെ വെല്ലുവിളിയാണെന്ന് അയര്‍ലണ്ടിലെ ദേശീയ മെത്രാന്‍ സമിതി പ്രസ്താവിച്ചു. ക്രൈസ്തവരെ കൊന്നൊടുക്കുകയും നാടുകടത്തുകയും ചെയ്യുന്ന വളരെ കിരാതമായ രീതി അപലപമീയമെന്നു മാത്രമല്ല, ലോക സമാധാനത്തിനുതന്നെ ഭീഷണിയും വളരെ മൃഗീയമായ കുറ്റകൃത്യമാണെന്നും, അയര്‍ലണ്ടിലെ ദേശീയ മെത്രാന്‍ സമിതിക്കുവേണ്ടി മെയ്നൂത്തില്‍ ജൂലൈ 22-ന് ഇറക്കിയ പ്രസ്താവനയില്‍ നീതിക്കും സമാധാനത്തിനതും വേണ്ടിയുള്ള കമ്മിഷന്‍ സെക്രട്ടറി, ബിഷപ്പ് ജോണ്‍ മാക്റീവി പ്രസ്താവനയിലൂടെ അറിയിച്ചു.

പലസ്തീന്‍ ഇസ്രായേല്‍ സംഘട്ടനത്തില്‍ വിശുദ്ധനാട്ടിലെ ഗാസായിലും, സീറിയായിലെ അഭ്യന്തരകാലാപത്തിലും കൊല്ലപ്പെടുന്ന സ്ത്രീകളും കുഞ്ഞുങ്ങളുമടക്കമുള്ള നിര്‍ദ്ദോഷികള്‍ക്ക് കയ്യും കണക്കുമില്ലെന്നും, എല്ലാം നഷ്ടപ്പെട്ട് നാടും വീടും വിട്ടിറങ്ങി പോകേണ്ടി വരുന്നവരുടെയും അവസ്ഥ ദയനീയമാണെന്നും, അടിസ്ഥാന മനുഷ്യാവകാശത്തിന്‍റെയും, സ്വത്തുക്കളുടെ സംരക്ഷണ നിയമങ്ങളുടെയും നിഷേധമുള്‍പ്പെടുന്ന
അമാനുഷിക പ്രവൃത്തിയാണെന്നും, മെത്രാന്‍ സമിതിയുടെ മെയ്നൂത്ത് ആസ്ഥാനത്തുനിന്നും ഇറക്കിയ പ്രസ്താവന അപലപിച്ചു.

അടുത്ത ഞായറാഴ്ച ജൂലൈ 27-ാം തിയതി അയര്‍ലണ്ടിലെ എല്ലാകത്തോലിക്കാ ദേവാലയങ്ങളിലും ഇതര ക്രൈസ്തവ സഭാസമൂഹങ്ങളിലും ക്രൈസ്തവ പീഡനത്തിനെതിരായി പ്രത്യേക പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും പ്രസ്താവന വ്യക്തമാക്കി. ‘തിന്മയെ കീഴടക്കിയവനിലുള്ള വിശ്വാസം നമ്മുടെ ലോകത്തുയരുന്ന തിന്മയുടെ ശക്തികളെയും കീഴ്പ്പെടുത്തും,’ എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രത്യാശയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് അയര്‍ലണ്ടിലെ മെത്രാന്‍ സമിതിക്കുവേണ്ടി, ഡ്രൊമോര്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാക്റീവി ഇറിക്കിയ യുദ്ധത്തിനും അനീതിക്കുമെതിരായ പ്രസ്താവന ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.