2014-07-19 13:28:09

മലേഷ്യന്‍ വിമാനാപകടത്തില്‍
പാപ്പാ ദുഃഖം രേഖപ്പെടുത്തി


18 ജൂലൈ 2014, വത്തിക്കാന്‍
മലേഷ്യന്‍ വിമാനാപകടത്തില്‍ പാപ്പാ ഫ്രാന്‍സിസ് ദുഃഖമറിയിച്ചു. മരണമടഞ്ഞ യാത്രക്കാരുടെ ബന്ധുമിത്രാദികളെയും കുടുംബാംഗങ്ങളെയും അനുശോചനം അറിയിക്കുകയും, പ്രാര്‍ത്ഥനാസാമീപ്യം പാപ്പാ ഫ്രാന്‍സിസ് വാഗ്ദാനംചെയ്യുകയും ചെയ്തു.

അഭ്യന്തരകലാപത്തില്‍ കഴിയുന്ന ഉക്രെയിന്‍ സമൂഹം അക്രമം വെടിഞ്ഞ് സമാധാനപാത പുല്‍കുമെന്ന് താന്‍ പ്രത്യാശിക്കുകയാണെന്നും, ഇനിയും ജീവഹാനിക്കു വഴിയൊരുക്കുന്ന രീതികള്‍ ഉപേക്ഷിക്കണമെന്നും പാപ്പാ സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. മലേഷ്യന്‍ പ്രസിഡന്‍റ് നജീബ് റസാക്കിന് വത്തിക്കാനില്‍നിന്നും അയച്ച സന്ദേശത്തിലാണ് പാപ്പാ തന്‍റെ അനുശോചനം അറിയിച്ചത്.

ജൂലൈ 17-ന് ഉക്രെയിന്‍റെ കിഴക്കന്‍ സംഘര്‍ഷാതിര്‍ത്തിക്കു മുകളിലൂടെ പറന്ന മലേഷ്യന്‍ വിമാനം മിസ്സൈല്‍ ആക്രമണത്തിന് വിധേയമായാണ് തകര്‍ന്നുവീണത്. 298-യാത്രക്കാര്‍ തല്‍ക്ഷണം മരണമടഞ്ഞതായി വാര്‍ത്താ ഏജെന്‍സികള്‍ അറിയിച്ചു. ആംസ്റ്റര്‍ഡാമില്‍നിന്നും മലേഷ്യയുടെ തലസ്ഥാനനഗരമായ കോലാലംമ്പൂരിലേയ്ക്ക് പറക്കുകയായിരുന്നു അപകടത്തില്‍പ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സിന്‍റെ Mh 17 വിമാനമെന്ന് മലേഷ്യയുടെ വിദേശയാത്രാ കാര്യങ്ങള്‍ക്കായുള്ള മന്ത്രാലയം വെളിപ്പെടുത്തി. മറ്റൊരു മലേഷ്യന്‍ വിമാനം അപ്രത്യക്ഷമായ സംഭവവും കണക്കിലെടുമ്പോള്‍ ഇക്കൊല്ലം മലേഷ്യ വ്യോമയാന പ്രസ്ഥാനത്തിന്‍റെ രണ്ടാമത്തെ കെടുതിയാണിത്.








All the contents on this site are copyrighted ©.