2014-07-18 19:15:39

വത്തിക്കാന്‍ ടെലിവിഷനും
പാപ്പായുടെ മാധ്യമ പരിപാടികളും


18 ജൂലൈ 2014, വത്തിക്കാന്‍
പേപ്പല്‍ പരിപാടികളുടെ സംപ്രേക്ഷണം ഊര്‍ജ്ജിതപ്പെടുത്തുമെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ ടെലിവിഷന്‍, Rai-യുടെ ജനറല്‍ മാനോജര്‍ ലൂയിജി ഗ്യൂബിത്തോസി പ്രസ്താവിച്ചു. വത്തിക്കാന്‍ ടെലിവിഷനും ഇറ്റാലിയന്‍ സര്‍ക്കാരിന്‍റെ ഔദ്യോഗിക സംപ്രേക്ഷണ ശൃംഖല RAI യും സന്ധിചേര്‍ന്നു തുടര്‍ന്നും പ്രവര്‍ത്തിക്കുന്നതിനുള്ള പുതിയ കരാറില്‍ ഒപ്പുവച്ചുകൊണ്ടാണ് സര്‍ക്കാരിന്‍റെ മാധ്യമപ്രതിനിധി, ഗ്യൂബിത്തോസി ജൂലൈ 17-ാം തിയതി വ്യാഴാഴ്ച റോമില്‍ ഇങ്ങനെ പ്രസ്താവിച്ചത്. വത്തിക്കാന്‍ ടെലിവിഷനും റേഡിയോയും ചേര്‍ന്നൊരുക്കുന്ന പാപ്പായുടെ എല്ലാ പരിപാടികളും uplink ചെയ്യുന്നത് ഇറ്റലിയുടെ ഔദ്യോഗിക മാധ്യമശ്രൃംഖല RAI-യാണ്.

1998-ല്‍ പ്രവര്‍ത്തനമാരംഭിച്ച നാള്‍മുതല്‍ വത്തിക്കാന്‍ ടെലിവിഷന്‍ Ctv (Centro Televisione Vaticana) പരിപാടികള്‍ ഒരുക്കുന്ന പാപ്പായുടെ പരിപാടികള്‍ സംപ്രേക്ഷണം ചെയ്തുപോരുന്നത് സര്‍ക്കാര്‍ ചാനലുകളാണെന്ന് ഗ്യൂബിത്തോസ് അറിയിച്ചു. വത്തിക്കാന്‍ ടെലിവിഷനും റേഡിയോയും ചേര്‍ന്നൊരുക്കുന്ന പാപ്പായുടെ എല്ലാ പരിപാടികളും uplink ചെയ്യുന്നത് ഇറ്റലിയുടെ ഔദ്യോഗിക മാധ്യമശ്രൃംഖല RAI-യാണ്. വത്തിക്കാന്‍ സ്വന്തമായ സംപ്രേക്ഷണ സാറ്റലൈറ്റ് സംവിധാനം ഇല്ലാത്തതിനാലാണ് ഈ സന്ധിചേരല്‍ നിലനില്കുന്നത്.

വത്തിക്കാന്‍ ടെലിവിഷന്‍റെ ഡയറക്ടര്‍, മോണ്‍സീഞ്ഞോര്‍ ഡാരിയോ എഡ്വേര്‍ഡി വീഗനോയും ഇറ്റാലയന്‍ സര്‍ക്കാര്‍ മാധ്യമ ശ്രംഖലയുടെ ജനറള്‍ മാനോജേര്‍ ലൂയിജി ഗ്യൂബിത്തോസും ഒപ്പുവച്ച കരാര്‍ പ്രകാരം പാപ്പായുടെ എല്ലാ പൊതുപരിപാടികളും വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലും ചത്വരത്തിലും നടക്കുന്ന ആരാധനക്രമങ്ങളും നവമായ സാങ്കേതിക മേന്മയോടെ സംപ്രേക്ഷണം ചെയ്യുമെന്ന് ഇരുകക്ഷികളും ഒപ്പുവച്ച കരാര്‍ വ്യക്തമാക്കി.

ക്രിസ്റ്റഫര്‍ പാറ്റന്‍റെ നേതൃത്വത്തില്‍ വത്തിക്കാന്‍ മാധ്യങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനുള്ള കമ്മിഷനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കെയാണ്, വത്തിക്കാന്‍ ടെലിവിഷന്‍ സര്‍ക്കാര്‍ ശ്രംഖലയുമായി പുതിയ കരാറില്‍ ജൂലൈ 17-ന് ഒപ്പുവച്ചത്. വത്തിക്കാന്‍ റേഡിയോ പാപ്പായുടെ ശബ്ദമാണെങ്കില്‍ വത്തിക്കാന്‍ ടെലിവിഷന്‍ പാപ്പായുടെ ദൃശ്യബിംബങ്ങളുടെ ശേഖരവും, സുവിശേഷവത്ക്കരണമേഖലയിലെ വത്തിക്കാന്‍റെ മറ്റൊരു മാധ്യമശക്തിയുമാണ്.








All the contents on this site are copyrighted ©.