2014-07-18 18:54:15

ദര്‍ശനത്തിന്‍റെ ശതാബ്ദി
ഫാത്തിമാ ഒരുങ്ങുന്നു


18 ജൂലൈ 2014, ഫാത്തിമാ
പോര്‍ച്ചുഗലിലെ ഫാത്തിമായില്‍ കന്യകാനാഥ പ്രത്യക്ഷപ്പെട്ട് വിശ്വശാന്തിയുടെ സന്ദേശം നല്കിയതിന്‍റെ 100-ാം വാര്‍ഷികം ആഘോഷിക്കുവാനാണ് മരിയന്‍നഗരമായ ഫാത്തിമാ ഒരുങ്ങുന്നതെന്ന് ലൈരിയാ-ഫാത്തിമാ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് അന്തോണിയോ അഗൂസ്തോ പ്രസ്താവനയിലൂടെ അറിയിച്ചു.

2017-ാണ് ഫാത്തിമാ ദര്‍ശനത്തിന്‍റെ ജൂബിലി വര്‍ഷം ആഘോഷിക്കപ്പെടുവാന്‍ പോകുന്നത്.
1917 മെയ് 13-ാം ആദ്യമായി കന്യകാനാഥ ഇടയബാലകരായ ലൂസിയാ, ജസീന്താ, ഫ്രാന്‍ചേസ്ക്കോ എന്നിവര്‍ക്കു പ്രത്യക്ഷപ്പെട്ടതിന്‍റെ 100-ാം വാര്‍ഷികം വിപുലമായി ആചരിക്കുവാനാണ് ഫാത്തിമാ ഒരുങ്ങുന്നത്.

മൂന്നു ഘട്ടങ്ങളായുള്ള ജൂബിലി ഒരുക്കങ്ങളില്‍ ആദ്യത്തേത് 2010-2011 വര്‍‍‍ഷത്തില്‍ ആചരിച്ച ത്രിത്വസ്നേഹവും, 2012-2013-ല്‍ കൊണ്ടാടിയ ‘ഭയപ്പെടേണ്ടാ,’ എന്ന ക്രിസ്ത്വാഹ്വാനം ധ്യാനിച്ചുകൊണ്ടുള്ള പരിപാടികളുമായിരുന്നു. ഇനി 2014-2015-ല്‍ ‘ദൈവസ്നേഹത്താല്‍ വലയംചെയ്യപ്പെട്ട ലോക’ത്തെ ചിന്താവിഷയമാക്കികൊണ്ടും ജൂബിലി ഒരുക്കള്‍ തുടരുകയാണെന്ന് ഫാത്തിമായില്‍ ഇറക്കിയ പ്രസ്താവനയില്‍ ബിഷപ്പ് അഗൂസ്തോ വ്യക്തമാക്കി.

കന്യകാനാഥയുടെ ഫാത്തിമാ ദര്‍ശനത്തിന്‍റെ ആത്മീയ ചൈതന്യവും ഉള്‍ക്കാമ്പും പുനരാവിഷ്ക്കുവാനും പഠിക്കുവാനും വിശ്വാസികള്‍ക്ക് അപൂര്‍വ്വ അവസരമായിരിക്കും ജൂബിലി ആഘോഷമെന്ന് ബിഷപ്പ് അഗൂസ്തോ പ്രസ്താവനയിലൂടെ അറിയിച്ചു.








All the contents on this site are copyrighted ©.